"എന്‍റെ ബ്ലോഗില്‍ എന്ത് എഴുതണമെന്ന് ഞാന്‍ തീരുമാനിക്കും"; മോഹന്‍ലാല്‍

ഒരു നടനായിരിക്കുക എന്നതുകൊണ്ട് ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ അവകാശമില്ല എന്ന് അര്‍ത്ഥം ഇല്ലെന്ന് മോഹന്‍ലാല്‍

"എന്‍റെ ബ്ലോഗില്‍ എന്ത് എഴുതണമെന്ന് ഞാന്‍ തീരുമാനിക്കും"; മോഹന്‍ലാല്‍

തന്റെ ബ്ലോഗില്‍ എന്ത് എഴുതണമെന്നുള്ളത് തന്റെ വ്യക്തി സ്വാതന്ത്ര്യം ആണെന്ന് മോഹന്‍ലാല്‍.  തന്റെ ബ്ലോഗ് എഴുത്തുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളോടുള്ള പ്രതികരിക്കുകയായിരുന്നു  മോഹന്‍ലാല്‍. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

ഒരു നടനായിരിക്കുക എന്നതുകൊണ്ട്  ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ അവകാശമില്ല എന്ന് അര്‍ത്ഥം ഇല്ലെന്ന് മോഹന്‍ലാല്‍ വിശദീകരിച്ചു . "ഞാന്‍ വര്‍ഷങ്ങളായി ബ്ലോഗ് എഴുതുന്നുണ്ട്. കാലിക പ്രസക്തമായ വിഷയങ്ങളെ കുറിച്ച് എഴുതിയപ്പോഴൊന്നും ആരും തന്നെ പിന്തുണച്ചിട്ടില്ല. ഉദാഹരണത്തിന് തെരുവുനായ ശല്യം. ദിവസവും രാവിലെ ഞാന്‍ സൈക്കിള്‍ സവാരി നടത്താറുണ്ട്. ഇപ്പോഴും തെരുവുനായയുടെ ആക്രമണത്തെ ഞാന്‍ ഭയപ്പെടുന്നു. പട്ടികളുടെ ആക്രമണത്തെ സ്വയം ചെറുക്കാന്‍ പ്രാപ്തിയില്ലാത്ത കുട്ടികളെ കുറിച്ചോര്‍ത്താണ് എനിക്ക് പേടി. എന്തിനെ കുറിച്ച് എഴുതണം എന്നത് എന്റെ സ്വാതന്ത്ര്യമാണ്. അത് വായിക്കണോ എന്നത് നിങ്ങള്‍ക്ക് തീരുമാനിക്കാം" മോഹന്‍ലാല്‍ വ്യകതമാക്കി.


താന്‍ സെലിബ്രിറ്റി ആയതുകൊണ്ടാണ്‌ തനിക്കു നേരെയുള്ള ഈ ആക്രമണം എന്നും ഇതെല്ലാ സെലിബ്രിറ്റികളും നേരിടുന്ന പ്രശ്നമാണെന്നും ലാല്‍ പറഞ്ഞു. തന്നെപോലുള്ള സെലിബ്രിറ്റികളെ തേജോവധം ചെയ്യാന്‍ ഒരു വിഭാഗം ആളുകള്‍  സോഷ്യല്‍മീഡിയയില്‍ ചിലവഴിക്കുന്ന സമയം ചിന്തിക്കാന്‍ പോലുമാകാത്തതാണെന്നും  ഇങ്ങനെയുള്ള എല്ലാ വിമര്‍ശനങ്ങള്‍ക്കും പ്രതികരിച്ചാല്‍ അത് വലിയ വിഷയങ്ങളിലേക്ക് മാറുംമെന്നും അദ്ദേഹം വിശദീകരിച്ചു.