മോഹന്‍ലാലും അജിത്തും ആദ്യമായി കൈകോര്‍ക്കുന്നു

പ്രശസ്ത തിരക്കഥാകൃത്തായ ബാലകുമാരന്‍ രചിക്കുന്ന ചിത്രം തമിഴ് നാട്ടിലെ പ്രശസ്തമായ ബ്രിഹദീശ്വര ക്ഷേത്രത്തെ ചുറ്റിപ്പറ്റിയുള്ള കഥയായിരിക്കും പറയുക

മോഹന്‍ലാലും അജിത്തും ആദ്യമായി കൈകോര്‍ക്കുന്നു

തമിഴ് താരം അജിത്തും സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നു. തമിഴിലെ ഹിറ്റ്മേക്കര്‍ വിഷ്ണുവര്‍ദ്ധന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി  ഒരുമിച്ചഭിനയിക്കാന്‍ ഒരുങ്ങുന്നത്.

പ്രശസ്ത തിരക്കഥാകൃത്തായ ബാലകുമാരന്‍  രചിക്കുന്ന ചിത്രം തമിഴ് നാട്ടിലെ പ്രശസ്തമായ ബ്രിഹദീശ്വര ക്ഷേത്രത്തെ ചുറ്റിപ്പറ്റിയുള്ള കഥയായിരിക്കും പറയുക എന്നാണു ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങള്‍ വൈകാതെ പുറത്തുവിടും. ചിത്രത്തിന്റെ താരനിര്‍ണ്ണയം പൂര്‍ത്തിയായിട്ടില്ല.

പോയ വര്ഷം തമിഴിലെ മറ്റൊരു സൂപ്പര്‍താരം  വിജയ്‌ക്കൊപ്പം 'ജില്ല' എന്ന ചിത്രത്തില്‍ നായകതുല്യമായ ഒരു കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിച്ചിരുന്നു. ചിത്രം മികച്ച ബോക്സ് ഓഫീസ് വിജയവും നേടി. അതുകൊണ്ട് തന്നെ പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഏറെയാണ്‌.