വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ജോണ്‍ പോള്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു

ഭരതന്‍, മോഹന്‍, പി.ജി.വിശ്വംഭരന്‍, ഐ.വി.ശശി, കെ.എസ്.സേതുമാധവന്‍ തുടങ്ങിയവരുടെ ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുള്ള ജോണ്‍പോള്‍ മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രത്തിനുവേണ്ടിയാണ് വീണ്ടും പേനയെടുക്കുന്നത്.

വര്‍ഷങ്ങളുടെ  ഇടവേളയ്ക്ക് ശേഷം ജോണ്‍ പോള്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു

9 വര്‍ഷങ്ങളുടെ  ഇടവേളയ്ക്ക് ശേഷം ജോണ്‍ പോള്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കേന്ദ്ര  കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഭരതന്‍, മോഹന്‍, പി.ജി.വിശ്വംഭരന്‍, ഐ.വി.ശശി, കെ.എസ്.സേതുമാധവന്‍ തുടങ്ങിയവരുടെ ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുള്ള ജോണ്‍പോള്‍ മേജര്‍ രവി സംവിധാനം ചെയ്യുന്ന ചിത്രത്തിനുവേണ്ടിയാണ് വീണ്ടും പേനയെടുക്കുന്നത്.
അംബികാ നായരുടെ ‘കുത്തബ് മിനാര്‍’ എന്ന ചെറുകഥയെ ആധാരമാക്കിയാണ്  മേജര്‍ രവിയുടെ പുതിയ ചിത്രം ഒരുങ്ങുന്നത്. ന്യൂഡല്‍ഹിയുടെ  പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു കുടുംബ കഥയായിരിക്കും ചിത്രം എന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  ഡല്‍ഹി നിവാസിയായ ബാലു എന്ന മലയാളിയായാണു ചിത്രത്തില്‍  മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. ബാലു എന്ന കഥാപാത്രത്തില്‍ മോഹന്‍ലാല്‍ ആകൃഷ്ടനായതായി മേജര്‍ രവി മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നാല്‍ കരാര്‍ ഒപ്പിടുന്നതിന് മുന്‍പ് പൂര്‍ത്തീകരിച്ച  തിരക്കഥ കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുള്ളതായും മേജര്‍ രവി വിശദീകരിച്ചു.

1971ലെ ഇന്ത്യ-പാകിസ്താന്‍ യുദ്ധം പ്രമേയമാക്കുന്ന ഒരു സിനിമയും മേജര്‍ രവി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്നുണ്ട്. കീര്‍ത്തി ചക്ര, ഖാണ്ടഹാര്‍ തുടങ്ങിയ മേജര്‍ രവി ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച മേജര്‍ മഹാദേവനെ ഈ ചിത്രത്തിലൂടെ അദ്ദേഹം പുനരവതരിപ്പിക്കുന്നു. ഷൂട്ടിംഗ് സെപ്റ്റംബറില്‍ ആരംഭിക്കും. അതിനു ശേഷമാകും ജോണ്‍പോള്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക.