മോഹന്‍ലാലും മുകേഷും ചേര്‍ന്നുള്ള സെല്ഫി വൈറല്‍ ആകുന്നു..

മോഹന്‍ലാലിനെ പോലെയുള്ള സുഹൃത്തുക്കളാണ് തന്റെ ജീവിതത്തില്‍ തനിക്കു ലഭിച്ച ഭാഗ്യമെന്ന് നടനും കൊല്ലം എംഎല്‍എയുമായ മുകേഷ്

മോഹന്‍ലാലും മുകേഷും ചേര്‍ന്നുള്ള സെല്ഫി വൈറല്‍ ആകുന്നു..

മോഹന്‍ലാലിനെ പോലെയുള്ള സുഹൃത്തുക്കളാണ് തന്റെ ജീവിതത്തില്‍ തനിക്കു ലഭിച്ച ഭാഗ്യമെന്ന് നടനും കൊല്ലം എംഎല്‍എയുമായ മുകേഷ്. നമ്മുടെ ജീവിതത്തിന്റെ ഓരോ കാലഘട്ടത്തിലും പല തരത്തിലുള്ള കൂട്ടുകാര്‍ നമുക്ക് ഉണ്ടാകുന്നു. എന്നാല്‍ അതില്‍ ചിലര്‍ മാത്രം ഏത് അവസ്ഥയിലും ഏതു കാലഘട്ടത്തിലും നമ്മുടെ കൂടെ നില്‍ക്കുന്നു. അങ്ങനെയുള്ള സുഹൃത്തുക്കള്‍ ഉണ്ടാകുന്നത് തികച്ചും ഭാഗ്യം തന്നെയാണെന്ന് മുകേഷ് വ്യക്തമാക്കുന്നു.

തന്റെ ഫേസ്ബുക്ക് പേജിലാണ് മുകേഷ് മോഹനലാലിനെക്കുറിച്ച് ഈ വാക്കുകള്‍ കുറിച്ചത്.ലാലും മുകേഷും ഒന്നിച്ചു ഓട്ടോറിക്ഷയില്‍ കയറി സെല്‍ഫിയെടുക്കുന്ന ഒരു  ചിത്രം മോഹന്‍ലാലിന്റെ സുഹൃത്തായ ആന്റണി പെരുമ്പാവൂര്‍  ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ചിത്രം  സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയും ചെയ്തു. അതെതുടര്‍ന്നാണ് മുകേഷ് തന്റെ ഫേസ്ബുക്കില്‍ പേജില്‍ ഇങ്ങനെ പോസ്റ്റ്‌ ചെയ്തത്.