മോദിയെ അടിയന്തിരമായി സൊമാലിയയിലേക്ക് വിടണമെന്ന് വിദേശകാര്യ മന്ത്രാലയത്തോടു കോണ്‍ഗ്രസിന്റെ ശുപാര്‍ശ

മോദിക്കു സൊമാലിയ സന്ദര്‍ശിക്കാന്‍ വിദേശകാര്യമന്ത്രാലയം സൗകര്യമൊരുക്കണം. സൊമാലിയയോടുള്ള താരതമ്യത്തിനായിരുന്നെങ്കില്‍ ഗുജറാത്ത് തന്നെ തിരഞ്ഞെടുക്കാമായിരുന്നു.

മോദിയെ അടിയന്തിരമായി സൊമാലിയയിലേക്ക് വിടണമെന്ന് വിദേശകാര്യ മന്ത്രാലയത്തോടു കോണ്‍ഗ്രസിന്റെ ശുപാര്‍ശ

കേരളത്തെ സൊമാലിയയോടു താരതമ്യപ്പെടുത്തി കഴിഞ്ഞ ദിവസം മോദി നടത്തിയ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തരമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സൊമാലിയയ്ക്കു വിടാന്‍ വിദേശകാര്യ മന്ത്രാലയത്തോടു കോണ്‍ഗ്രസിന്റെ ശുപാര്‍ശ. ലോകരാജ്യങ്ങളില്‍ പലതു സന്ദര്‍ശിച്ചെങ്കിലും പ്രധാനമന്ത്രി ഇനിയും സൊമാലിയ കണ്ടിട്ടില്ലെന്നു കോണ്‍ഗ്രസ് വക്താവ് കപില്‍ സിബല്‍ പറഞ്ഞു.

കേരളത്തിലെ അവസ്ഥയെ സൊമാലിയയിലെ വരള്‍ച്ചയുമായി താരതമ്യപ്പെടുത്തിയതു ദൗര്‍ഭാഗ്യകരമായിപ്പോയി. മോദിക്കു സൊമാലിയ സന്ദര്‍ശിക്കാന്‍ വിദേശകാര്യമന്ത്രാലയം സൗകര്യമൊരുക്കണം. സൊമാലിയയോടുള്ള താരതമ്യത്തിനായിരുന്നെങ്കില്‍ ഗുജറാത്ത് തന്നെ തിരഞ്ഞെടുക്കാമായിരുന്നു. സൊമാലിയയ്ക്ക് തുല്യമാണ് ഗുജറാത്തെന്ന് പ്രധാനമന്ത്രി മനസ്സിലാക്കട്ടെ- കപില്‍ സിബല്‍ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയുടെ പദവിക്കു നിരക്കാത്ത പരാമര്‍ശങ്ങളാണു മോദി നടത്തിയത്. 'മെയ്ക് ഇന്‍ ഇന്ത്യ'യ്ക്കു പകരം 'ഫേക്ക് ഇന്‍ ഇന്ത്യ'യാണു നിലവിലുള്ളതെന്ന് പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ചു വിവാദമുയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം പറഞ്ഞു.

Story by
Read More >>