എന്‍ഐഎയെ മോദി ആര്‍എസ്എസ് ഏജന്‍സിയാക്കി

മെക്ക, സംത്സോത, മലേഗാവ്, അജ്മീര്‍ സ്ഫോടന സംഭവങ്ങളില്‍ ആര്‍എസ്എസ്, ബി ജെ പി തീവ്രവാദികളുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ സമര്‍പ്പിച്ചിട്ടും കൊടും കുറ്റവാളികളെ രക്ഷിക്കാനുള്ള നീക്കം രാജ്യത്തിന്റെ ഭരണഘടനയോടും നിയമവാഴ്ച്ചയോടുമുള്ള വെല്ലുവിളിയാണ്.

എന്‍ഐഎയെ മോദി ആര്‍എസ്എസ് ഏജന്‍സിയാക്കി

തിരുവനന്തപുരം: മലേഗാവ് സ്‌ഫോടന കേസിലെ മുഖ്യ പ്രതി സാധ്വി പ്രജ്ഞാ സിംഗ് ഠാക്കൂര്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ എന്‍ഐഎ നടപടിക്കെതിരെ സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. എന്‍ഐഎയെ മോദി ആര്‍എസ്എസിന്റെ ഏജന്‍സിയാക്കിയെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

കുറ്റാരോപിതരുടെ പട്ടികയില്‍ നിന്ന് പ്രജ്ഞാസിംഗ് ഠാക്കൂര്‍ അടക്കം എട്ടു പേരെ ഒഴിവാക്കിയത് ആസൂത്രിത പദ്ധതിയുടെ ഭാഗമാണ്. ഭീകര വിരുദ്ധ കേസുകള്‍ അന്വേഷിക്കേണ്ട എജന്‍സി ഭീകരരെ രക്ഷിക്കുന്ന സംവിധാനമായി മാറിയിരിക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.


മെക്ക, സംത്സോത, മലേഗാവ്, അജ്മീര്‍ സ്ഫോടന സംഭവങ്ങളില്‍ ആര്‍എസ്എസ്, ബി ജെ പി തീവ്രവാദികളുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ സമര്‍പ്പിച്ചിട്ടും കൊടും കുറ്റവാളികളെ രക്ഷിക്കാനുള്ള നീക്കം രാജ്യത്തിന്റെ ഭരണഘടനയോടും നിയമവാഴ്ച്ചയോടുമുള്ള വെല്ലുവിളിയാണെന്നും പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.