തെരഞ്ഞെടുപ്പില്‍ മോഡി മാജിക് പ്രതിഫലിച്ചിട്ടില്ലെന്ന് ശിവസേന

ചരിത്രത്തില്‍ ആദ്യമായി കേരളത്തിലും, പശ്ചിമ ബംഗാളിലും ബിജെപിക്ക് സീറ്റ് നേടാന്‍ കഴിഞ്ഞത് മോഡിയുടെ പ്രവര്‍ത്തന മികവായി ശിവസേന കാണുന്നില്ല. തമിഴ്‌നാട്ടിലും കേരളത്തിലും പശ്ചിമബംഗാളിലും ബിജെപിക്ക് ഭരണം പിടിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ സന്തോഷം തോന്നിയേനെ എന്നാണ് ഇന്നലെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടു പിന്നാലെ ശിവസേന നടത്തിയ പ്രതികരണം.

തെരഞ്ഞെടുപ്പില്‍ മോഡി മാജിക് പ്രതിഫലിച്ചിട്ടില്ലെന്ന് ശിവസേന

ന്യൂഡല്‍ഹി:  നിയമസഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡി മാജിക് പ്രതിഫലിച്ചില്ലെന്ന് ശിവസേന. പശ്ചിമ ബംഗാള്‍,തമിഴ്‌നാട്,കേരളം എന്നിവിടങ്ങളില്‍ നരേന്ദ്ര മോഡിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും ശിവസേന. ശിവസേന മുഖപത്രമായ സാമ്‌നയിലാണ് ബിജെപിയെ വിമര്‍ശിച്ച് ലേഖനം എഴുതിയത്. ഈ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ കഴിയാതിരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ലേഖനം പറയുന്നു . ബിജെപിക്ക് പ്രാദേശിക പാര്‍ട്ടികളെ തോല്‍പ്പിക്കാനുള്ള കരുത്തില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്നും ശിവസേന വിമര്‍ശിച്ചു

.

ചരിത്രത്തില്‍ ആദ്യമായി കേരളത്തിലും,  പശ്ചിമ ബംഗാളിലും  ബിജെപിക്ക് സീറ്റ് നേടാന്‍ കഴിഞ്ഞത് മോഡിയുടെ പ്രവര്‍ത്തന മികവായി ശിവസേന കാണുന്നില്ല. തമിഴ്‌നാട്ടിലും കേരളത്തിലും പശ്ചിമബംഗാളിലും ബിജെപിക്ക് ഭരണം പിടിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ സന്തോഷം തോന്നിയേനെ എന്നാണ് ഇന്നലെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടു പിന്നാലെ ശിവസേന നടത്തിയ പ്രതികരണം.

പ്രധാനമന്ത്രിയും ദേശീയ നേതാക്കളും കേന്ദ്രമന്ത്രിമാരും ദിവസങ്ങളോളം ക്യാമ്പ് ചെയ്താണ് കേരളത്തില്‍ ബിജെപി തരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. മൂന്ന് ദിവസമാണ് പ്രധാനമന്ത്രി കേരളത്തില്‍ പ്രചരണം നടത്തിയത്. രാജ്‌നാഥ് സിംഗ്,അമിത് ഷാ,രാജീവ് പ്രതാപ് റൂഡി,ജെ പി നദ്ദ തുടങ്ങിയ നേതാക്കളായിരുന്നു പ്രചരണത്തിന് ചുക്കാന്‍ പിടിച്ചത്.