"എല്ഡിഎഫ് - യുഡിഎഫ് മുന്നണികള്‍ കേരളത്തെ കൊള്ളയടിക്കുന്നു": നരേന്ദ്ര മോഡി

വികസന തുടര്‍ച്ചയ്ക്ക് കേന്ദ്ര സര്‍ക്കാരിന് ഒപ്പം സംസ്ഥാന സര്‍ക്കാരും നീങ്ങണമെങ്കില്‍ എന്‍ഡിഎ ഇവിടെ വിജയിക്കണമെന്നും കേരളത്തിലെ ഇപ്പോഴത്തെ സര്‍ക്കാര്‍ ദളിത്‌ പെണ്‍കുട്ടി മരിച്ചിട്ടും കണ്ണ് തുറക്കാത്ത സര്‍ക്കാരാണ് എന്നും മോഡി പറഞ്ഞു

"എല്ഡിഎഫ് - യുഡിഎഫ് മുന്നണികള്‍ കേരളത്തെ കൊള്ളയടിക്കുന്നു": നരേന്ദ്ര മോഡി

പാലക്കാട്: തിരഞ്ഞെടുപ്പിന് ഇനി 10 ദിവസം മാത്രം ശേഷിക്കെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി പ്രധാന മന്ത്രി കേരളത്തില്‍ എത്തി. ഇന്ന് ഉച്ച കഴിഞ്ഞു പാലക്കാട്‌ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ ചേര്‍ന്ന് കേരളത്തെ കൊള്ളയടിക്കുകയാണ് എന്നും കേരളത്തിലെ യുവാക്കളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്‍ഡിഎ സര്‍ക്കാരിന് മാത്രമേ കഴിയുകയുള്ളൂവെന്നും പറഞ്ഞു.

വികസന തുടര്‍ച്ചയ്ക്ക് കേന്ദ്ര സര്‍ക്കാരിന് ഒപ്പം സംസ്ഥാന സര്‍ക്കാരും നീങ്ങണമെങ്കില്‍ എന്‍ഡിഎ ഇവിടെ വിജയിക്കണമെന്നും കേരളത്തിലെ ഇപ്പോഴത്തെ സര്‍ക്കാര്‍ ദളിത്‌ പെണ്‍കുട്ടി മരിച്ചിട്ടും കണ്ണ് തുറക്കാത്ത സര്‍ക്കാരാണ് എന്നും മോഡി പറഞ്ഞു. അറുപത് വര്ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസ് കേരളത്തില്‍ വേണ്ടി എന്ത് ചെയ്തുവെന്നും കോണ്‍ഗ്രസ് കേരളത്തിലെ ജനങ്ങള്‍ക്ക് അവഗണന മാത്രമാണ് നല്‍കിയത് എന്നും മോഡി ആരോപിച്ചു.