`ഒരു പുതിയ പ്രഭാതം' - കേന്ദ്ര സര്‍ക്കാര്‍ മെഗാഷോ ഇന്ന്

ബോളിവുഡ് താരം അമിതാഭ് ബച്ചനടക്കം സിനിമാ രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ പങ്കെടുക്കും.

`ഒരു പുതിയ പ്രഭാതം

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ രണ്ട് വര്‍ഷം തികയ്ക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യാഗേറ്റില്‍ നടത്തുന്ന `ഒരു പുതിയ പ്രഭാതം'മെഗാ ഷോ ഇന്ന് വൈകനേരം നടക്കും.

ബോളിവുഡ് താരം അമിതാഭ് ബച്ചനടക്കം സിനിമാ രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ പങ്കെടുക്കും. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന പദ്ധതി അമിതാഭ് ബച്ചന്‍ അവതരിപ്പിക്കും.അതിനിടയില്‍ പനാമ വിവാദത്തില്‍ അന്വേഷണം നേരിടുന്ന ബച്ചനെ പരിപാടിയുടെ അവതാരകനാക്കിയതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

മോദി സര്‍ക്കാരിന്‍റെ രണ്ടു വര്‍ഷത്തെ നേട്ടങ്ങള്‍ പരിപാടിയില്‍ അവതരിപ്പിക്കും.

വൈകുന്നേരം അഞ്ച് മണിയ്ക്ക് തുടങ്ങുന്ന അഞ്ച് മണിക്കൂര്‍ നീളുന്ന മെഗാഷോ ദൂരദര്‍ശനില്‍ തത്സമയം സംപ്രേഷണം ചെയ്യും. മറ്റു മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല.

Read More >>