എംഎം മണി സര്‍ക്കാര്‍ ചീഫ് വിപ്പാകും

മണി ഒഴികെയുള്ള എല്ലാ അംഗങ്ങളെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു.

എംഎം മണി സര്‍ക്കാര്‍ ചീഫ് വിപ്പാകും

തിരുവനന്തപുരം: സിപിഐ(എം) ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എംഎം മണി സര്‍ക്കാര്‍ ചീഫ് വിപ്പായേക്കും. എല്‍ഡിഎഫ് മന്ത്രിസഭയില്‍ മണിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. മണിയെപ്പോലെയുള്ള മുതിര്‍ന്ന നേതാവിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്നത് അനുചിതമായെന്ന അഭിപ്രായങ്ങളെ തുടര്‍ന്നാണ് ചീഫ് വിപ്പാക്കാന്‍ തീരുമാനമെന്നാണ് അറിയുന്നത്.

ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നിന്നാണ് മണി നിയമസഭയിലെത്തുന്നത്. അഡ്വ. സ്ഥാനാര്‍ത്ഥി അഡ്വ. സേനാപതി വേണുവിനെ 1109 വോട്ടിന് തോല്‍പ്പിച്ചായിരുന്നു മണിയുടെ വിജയം. മണി ഒഴികെയുള്ള എല്ലാ അംഗങ്ങളെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു.

എല്‍ഡിഎഫ് സര്‍ക്കാരില്‍ ചീഫ് വിപ്പ് വേണ്ടെന്നായിരുന്നു നേരത്തേയുള്ള തീരുമാനം. ഈ തീരുമാനം മാറ്റിയാണ് മണിയെ ചീഫ് വിപ്പാക്കാന്‍ തീരുമാനിച്ചത്.

എസ് ശര്‍മ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയാവും.

Story by
Read More >>