വെള്ളാപ്പള്ളി അപമാനിച്ച എംഎം മണിക്ക് പരസ്യമായി സ്വീകരണമൊരുക്കി എസ്എന്‍ഡിപി ശാഖാ പ്രസിഡന്റ്

എസ്എന്‍ഡിപി യോഗം ആരുടേയും കുടുംബസ്വത്തല്ലെന്നും യോഗം അംഗങ്ങള്‍ക്ക് സ്വതന്ത്രമായി നിലകൊള്ളാനും ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്കുവേണ്ടി പ്രവര്‍ത്തിക്കാനും അവകാശമുണ്ടെന്നും പ്രസിഡന്റ് എന്‍ കെ പൊന്നപ്പന്‍ വ്യക്തമാക്കി....

വെള്ളാപ്പള്ളി അപമാനിച്ച എംഎം മണിക്ക് പരസ്യമായി സ്വീകരണമൊരുക്കി എസ്എന്‍ഡിപി ശാഖാ പ്രസിഡന്റ്

വെള്ളാപ്പള്ളി നടേശന്‍ പൊതുവേദിയില്‍ വെച്ച് കരിംഭൂതമെന്നും കരടിയെന്നും വിളിച്ച് അപമാനിച്ച ഉടുമ്പന്‍ചോലയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും മുതിര്‍ന്ന സി.പി.എം നേതാവുമായ എം.എം. മണിക്ക് എസ്.എന്‍.ഡി.പി ശാഖാ പ്രസിഡന്റ് പരസ്യമായി സ്വീകരണം നല്‍കി. എംഎം മണിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കരുണാപുരം പഞ്ചായത്തില്‍ വെച്ച് പോത്തിന്‍കണ്ടത്ത് ശാഖാ പ്രസിഡന്റ് എന്‍.കെ. പൊന്നപ്പനാണ് നിരവധി പ്രവര്‍ത്തകരുമായത്തെി സ്ഥാനാര്‍ഥിയെ വരവേറ്റത്. എസ്.എന്‍.ഡി.പി വനിതാ സംഘം സെക്രട്ടറി സിന്ധു ബിജുവും മണിയെ സ്വീകരിക്കാനത്തെിയിരുന്നു. സംഭവം യോഗം നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.


സ്വീകരണ വിവാദത്തിന് പിന്നാലെ യോഗം നേതൃത്വം പ്രതികാരനടപടിയുമായി രംഗത്തെത്തി. സ്വയം രാജിവെച്ചൊഴിയാന്‍ ശാഖാ പ്രസിഡന്റിനോട് മലനാട് എസ്.എന്‍.ഡി.പി യൂനിയന്‍ സെക്രട്ടറി ആവശ്യപ്പെട്ടു. എന്നാല്‍, ഈ ആവശ്യം ശാഖാ പ്രസിഡന്റ് തള്ളി.

എസ്എന്‍ഡിപി യോഗം ആരുടേയും കുടുംബസ്വത്തല്ലെന്നും യോഗം അംഗങ്ങള്‍ക്ക് സ്വതന്ത്രമായി നിലകൊള്ളാനും ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്കുവേണ്ടി പ്രവര്‍ത്തിക്കാനും അവകാശമുണ്ടെന്നും പ്രസിഡന്റ് എന്‍ കെ പൊന്നപ്പന്‍ വ്യക്തമാക്കി. താന്‍ രാജിവെയ്ക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.