ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും മന്ത്രിമാര്‍ ഓഫീസിലുണ്ടാകണമെന്ന് മുഖ്യമന്ത്രി

ആദ്യത്തെ ആറുമാസം പുതിയതായി ചുമതലേയറ്റ സര്‍ക്കാരിന് നിര്‍ണായകമാണ്. അത് കൊണ്ട് ഈ കാലയളവില്‍ ആഴ്ചയില്‍ അഞ്ചുദിവസമെങ്കിലും മന്ത്രിമാര്‍ ഓഫിസുകളില്‍ ഉണ്ടാകണം.

ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും മന്ത്രിമാര്‍ ഓഫീസിലുണ്ടാകണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ആറുമാസത്തേക്ക് ആഴ്ചയില്‍ അഞ്ചുദിവസമെങ്കിലും മന്ത്രിമാര്‍ ഓഫിസുകളില്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം.

ആദ്യത്തെ ആറുമാസം പുതിയതായി ചുമതലേയറ്റ സര്‍ക്കാരിന് നിര്‍ണായകമാണ്. കൂടാതെ മന്ത്രിമാരില്‍ മിക്കവരും പുതുമുഖങ്ങളാണ്. ഈ സാഹചര്യത്തിലാണ് ആദ്യത്തെ ആറുമാസം ആഴ്‌ചയില്‍ അഞ്ചുദിവസവും മന്ത്രിമാര്‍ തിരുവനന്തപുരത്തെ ഓഫീസുകളില്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള വാഗ്‌ദ്ധാനങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ടുതന്നെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ജനകീയ പദ്ധതികള്‍, വാഗ്ദാനങ്ങള്‍ അവ വേഗത്തില്‍ നടപ്പാക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ കടമ്പ. അതിനായാണ് പുതിയ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മുന്നോട്ടു വെയ്‌ക്കുന്നത്.


Story by
Read More >>