പതിമൂന്നാം നമ്പര്‍ ഔദ്യോഗിക വാഹനം ഏറ്റെടുക്കാതെ എല്‍ഡിഎഫ് മന്ത്രിമാര്‍

സഗൗരവം ദൃഢപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത മന്ത്രിമാരാണ് പതിമൂന്നാം നമ്പര്‍ ഒഴിവാക്കിയത്. പുരോഗമന വാദം പറയുന്ന മന്ത്രിമാരില്‍ ആരും തന്നെ പതിമൂന്നാം നമ്പര്‍ ഏറ്റെടുക്കാന്‍ ധൈര്യം കാണിച്ചില്ലെന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കഴിഞ്ഞു.

പതിമൂന്നാം നമ്പര്‍ ഔദ്യോഗിക വാഹനം ഏറ്റെടുക്കാതെ എല്‍ഡിഎഫ് മന്ത്രിമാര്‍

തിരുവനന്തപുരം: പുതുതായി അധികാരമേറ്റെടുത്ത എല്‍ഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാരില്‍ പതിമൂന്നാം നമ്പര്‍ വാഹനം ഏറ്റെടുക്കാന്‍ ആരുമില്ല. പതിമൂന്നിന് പകരം 20 ചേര്‍ത്താണ് 19 മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങള്‍ക്ക് നമ്പറിട്ടിരിക്കുന്നത്. 13 അശുഭ നമ്പറാണെന്ന വിശ്വാസം വ്യാപകമാണ്.

സഗൗരവം ദൃഢപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത മന്ത്രിമാരാണ് പതിമൂന്നാം നമ്പര്‍ ഒഴിവാക്കിയത്.  പുരോഗമന വാദം പറയുന്ന മന്ത്രിമാരില്‍ ആരും തന്നെ പതിമൂന്നാം നമ്പര്‍ ഏറ്റെടുക്കാന്‍ ധൈര്യം കാണിച്ചില്ലെന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കഴിഞ്ഞു.

പിണറായി വിജയന്‍ - 1 ഇ ചന്ദ്രശേഖരന്‍ - 2 മാത്യു ടി തോമസ് - 3 എ കെ ശശീന്ദ്രന്‍ - 4 കടന്നപ്പള്ളി രാമചന്ദ്രന്‍ - 5 എ കെ ബാലന്‍ -6 ഇ പി ജയരാജന്‍ - 7 ജി സുധാകരന്‍ -8 കെ കെ ഷൈലജ - 9 ടി എം തോമസ് ഐസക്ക് -10 ടി പി രാമകൃഷ്ണന്‍ - 11 വി എസ് സുനില്‍കുമാര്‍ - 12 പി തിലോത്തമന്‍ - 14 കടകംപള്ളി സുരേന്ദ്രന്‍ - 15 എ സി മൊയ്തീന്‍ - 16 ജെ മേഴ്‌സിക്കുട്ടിയമ്മ - 17 സി രവീന്ദ്രനാഥ് - 18 അഡ്വ. കെ രാജു - 19 കെ ടി ജലീല്‍ - 20 എന്നിങ്ങനെ ആണ് മന്ത്രിമാരുടെ വാഹന നമ്പറുകള്‍.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസമന്ത്രി ആയിരുന്ന എംഎ ബേബി പതിമൂന്നാം നമ്പര്‍ വാഹനം ചോദിച്ച് വാങ്ങിയിരുന്നു.കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും പതിമൂന്നാം നമ്പര്‍ വാഹനം മന്ത്രിമാര്‍ വേണ്ടെന്ന് വച്ചിരുന്നു.

Story by