"പൂട്ടിയ ബാറുകള്‍ തുറക്കില്ല": മന്ത്രി ടി പി രാമകൃഷ്‌ണന്‍

ബാറുകള്‍ പൂട്ടിയെന്നത് പ്രചാരവേല മാത്രമാണെന്നും മദ്യത്തിന്റെ ഉപഭോഗം കുറയ്‌ക്കുകയാണ് നിലവിലെ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പറഞ്ഞ അദ്ദേഹം പ്രായോഗികത അടിസ്ഥാനമാക്കിയാകും എല്‍ഡിഎഫ് സര്‍ക്കാര്‍ മദ്യനയത്തില്‍ നിലപാട് എടുക്കുകുയെന്നും കൂട്ടി ചേര്‍ത്തു.

"പൂട്ടിയ ബാറുകള്‍ തുറക്കില്ല": മന്ത്രി ടി പി രാമകൃഷ്‌ണന്‍

കോഴിക്കോട്: കഴിഞ്ഞ സര്‍ക്കാര്‍ സംസ്ഥാനത്ത് പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന് പുതിയ എക്സൈസ് മന്ത്രി ടി പി രാമകൃഷ്‌ണന്‍.

ബാറുകള്‍ പൂട്ടിയെന്നത് പ്രചാരവേല മാത്രമാണെന്നും  മദ്യത്തിന്റെ ഉപഭോഗം കുറയ്‌ക്കുകയാണ് നിലവിലെ  സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പറഞ്ഞ അദ്ദേഹം പ്രായോഗികത അടിസ്ഥാനമാക്കിയാകും എല്‍ഡിഎഫ്  സര്‍ക്കാര്‍ മദ്യനയത്തില്‍ നിലപാട് എടുക്കുകുയെന്നും കൂട്ടി ചേര്‍ത്തു.

മദ്യനയത്തെക്കുറിച്ചും മറ്റും വിശദമായ പഠനം ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി. മദ്യനിരോധനമല്ല, മദ്യവര്‍ജ്ജനമാണ് എല്‍ഡിഎഫിന്റെ നയം. ഇക്കാര്യത്തില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്തും. അഴിമതി ഇല്ലാത്ത ഭരണം കേരളത്തില്‍ കാഴ്‌ചവെയ്‌ക്കുക എന്നതാണ് ഇടതുമുന്നണി ഉറപ്പ് നല്‍കിയിട്ടുള്ളത്. ഇത് പൂര്‍ണ്ണമായും പാലിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വിശദീകരിച്ചു. കോഴിക്കോട് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി ടി പി രാമകൃഷ്‌ണന്‍. കോഴിക്കോട് ജില്ലയിലെ മഴക്കാല പൂര്‍വ്വ ശുചീകരണം ഈ മാസം 31ന് അകം പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

Read More >>