കാസര്‍ഗോഡ് ജില്ലക്ക് ഒരു മന്ത്രിയെ കിട്ടുന്നത് ഒന്നര പതിറ്റാണ്ടിന് ശേഷം ആദ്യം

നാലര പതിറ്റാണ്ടായി പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന ചന്ദ്രശേഖരന് പാര്‍ട്ടി നല്‍കിയ അംഗീകാരം കൂടിയാണ് മന്ത്രി പദവി.

കാസര്‍ഗോഡ് ജില്ലക്ക് ഒരു മന്ത്രിയെ കിട്ടുന്നത് ഒന്നര പതിറ്റാണ്ടിന് ശേഷം ആദ്യം

കാസര്‍ഗോഡ്: ഇ ചന്ദ്രശേഖരനിലൂടെ കാസര്‍ഗോഡ് ജില്ലക്ക് ഒരു മന്ത്രിയെ കിട്ടുന്നത് ഒന്നര പതിറ്റാണ്ടിന് ശേഷം ആദ്യം.

വികസന രംഗത്ത് എന്നും അവഗണിക്കപ്പെട്ട കാസര്‍ഗോഡ് ജില്ലക്ക് മന്ത്രിയെ കിട്ടുന്നത് വികസന മുരടിപ്പിന് പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍. തദ്ദേശ സ്വയംഭരണ വകുപ്പ് കൈയാളിയിരുന്ന സി ടി അഹമ്മദലിക്കും ചെര്‍ക്കളം അബ്ദുല്ലക്കും ശേഷമാണ് സി പി ഐയിലെ ഇ ചന്ദ്രശേഖരന്‍ കാസര്‍ഗോഡ് നിന്ന് മന്ത്രിസഭയിലെത്തുന്നത്. ജില്ലയിലെ മറ്റ് വിജയിച്ച സ്ഥാനാര്‍ത്ഥികളെക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷം നേടിയാണ് ഇ ചന്ദ്രശേഖരന്‍ നിയമസഭയിലെത്തുന്നത്.


നാലര പതിറ്റാണ്ടായി പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന ചന്ദ്രശേഖരന്   പാര്‍ട്ടി നല്‍കിയ അംഗീകാരം കൂടിയാണ് മന്ത്രി പദവി. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡുണ്ടായിരുന്ന ചന്ദ്രശേഖരന് 26011 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. 2011 ല്‍ ആദ്യതവണ മത്സരിച്ചപ്പോള്‍ 12178 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. കാസര്‍ഗോഡ് പെരുമ്പള സ്വദേശിയായ ചന്ദ്രശേഖരന്‍ എ.ഐ.വൈ.എഫിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് കടന്നു വന്നത്. കാസര്‍ഗോഡ് ജില്ല രൂപികരണവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭങ്ങളില്‍ നിര്‍ണായകമായ പങ്ക് വഹിച്ച വ്യക്തി കൂടിയാണ് ചന്ദ്രശേഖരന്‍.

1984 ല്‍ കാസര്‍ഗോഡ് ജില്ല രൂപികരിച്ചപ്പോള്‍ സി പി ഐ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു. 1987 മുതല്‍ ജില്ലാ സെക്രട്ടറിയായിരുന്നു. രാഷട്രീയത്തിനതീതമായ സൗഹ്യദ വലയമാണ് പൊതുപ്രവര്‍ത്തനത്തില്‍ വിനയവും ലാളിത്യവും ശീലമാക്കിയ ഇ ചന്ദ്രശേഖരനുള്ളത്. 2005 മുതല്‍ സി പിഐ സംസ്ഥാന സെക്രട്ടറിയേറ്റംഗമാണ് ഇ ചന്ദ്രശേഖരന്‍

Read More >>