വ്യവസായം തുടങ്ങാന്‍ ഏതു ബഹുരാഷ്ട്ര കുത്തക വന്നാലും സ്വീകരിക്കുമെന്ന് ഇ.പി. ജയരാജന്‍

വ്യവസായം തുടങ്ങാന്‍ ആര്‍ക്കും ധൈര്യപൂര്‍വം കടന്നുവരാമെന്നും അതിന്റെ പേരില്‍ ആരും അഴിമതി നടത്താമെന്ന് കരുതേണ്ടെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു

വ്യവസായം തുടങ്ങാന്‍ ഏതു ബഹുരാഷ്ട്ര കുത്തക വന്നാലും സ്വീകരിക്കുമെന്ന് ഇ.പി. ജയരാജന്‍

സംസ്ഥാനത്ത് വ്യവസായം തുടങ്ങാന്‍ ഏതു ബഹുരാഷ്ട്ര കുത്തക വന്നാലും സ്വീകരിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍. എന്നാല്‍ സംസ്ഥാന താല്‍പര്യത്തിനും പ്രകൃതിക്കും അനുകൂലമാണോ അവര്‍ തുടങ്ങാനുദ്ദേശിക്കുന്ന വ്യവസായം എന്നു പരിശോധിച്ച ശേഷമേ അനുമതി നല്‍കൂവെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായം തുടങ്ങാന്‍ ആര്‍ക്കും ധൈര്യപൂര്‍വം കടന്നുവരാമെന്നും അതിന്റെ പേരില്‍ ആരും അഴിമതി നടത്താമെന്ന് കരുതേണ്ടെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. ആരെയും അടച്ച് ആക്ഷേപിക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമല്ലെന്നും കണ്ണൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.

Read More >>