കോട്ടയത്ത് നാട്ടുകാര്‍ പൊരിവെയിലത്ത് കെട്ടിയിട്ട ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

പെരുമാറ്റത്തില്‍ സംശയം ആരോപിച്ചാണ് നാട്ടുകാര്‍ കൈലാഷിനെ കെട്ടിയിട്ടത്. കൊടുംവെയിലത്ത് ഒരു മണിക്കൂറോളം കിടന്നതിനെ തുടര്‍ന്ന് കൈലാഷ് അവശനിലയിലാവുകയായിരുന്നു.

കോട്ടയത്ത് നാട്ടുകാര്‍ പൊരിവെയിലത്ത് കെട്ടിയിട്ട ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

കോട്ടയം: പൊരിവെയിലത്ത് ഒരു മണിക്കൂറോളം നാട്ടുകാര്‍ കെട്ടിയിട്ട ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. കോട്ടയം ചിങ്ങവനത്താണ് സംഭവം. അസം സ്വദേശി കൈലാഷ് ജ്യോതി ബെഹ്‌റയാണ് കൊല്ലപ്പെട്ടത്. ഒരു മണിക്കൂറോളം കെട്ടിയിടപ്പെട്ട ഇയാളെ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെരുമാറ്റത്തില്‍ സംശയം ആരോപിച്ചാണ് നാട്ടുകാര്‍ കൈലാഷിനെ കെട്ടിയിട്ടത്. കൊടുംവെയിലത്ത് ഒരു മണിക്കൂറോളം കിടന്നതിനെ തുടര്‍ന്ന് കൈലാഷ് അവശനിലയിലാവുകയായിരുന്നു.  മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. മര്‍ദ്ദനമേറ്റിട്ടുണ്ടോ എന്നകാര്യം വ്യക്തമല്ല.

വായില്‍ നിന്ന് നുരയും പതയും വന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടുപോയി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളൂ എന്ന് പോലീസ് പറഞ്ഞു.

Read More >>