മിക്കി ആർതർ പാക് കോച്ച്

ലോകകപ്പ് ട്വന്റി20യിൽ മോശം പ്രകടനത്തെത്തുടർന്ന് വഖാർ യൂനിസ് രാജിവച്ച ഒഴിവിലാണു നിയമനം

മിക്കി ആർതർ പാക് കോച്ച്

കറാച്ചി: ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളുടെ പരിശീലകനായിരുന്ന മിക്കി ആർതറിനെ പുതിയ പാക്കിസ്ഥാൻ കോച്ചായി നിയമിച്ചു. പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ കറാച്ചി കിങ്സ് ടീമിന്റെ പരിശീലകനായിരുന്നു ആർതർ.

ലോകകപ്പ് ട്വന്റി20യിൽ മോശം പ്രകടനത്തെത്തുടർന്ന് വഖാർ യൂനിസ് രാജിവച്ച ഒഴിവിലാണു നിയമനം. ഈ മാസം ഒടുവിൽ ആർതർ പാക്കിസ്ഥാൻ ടീമിനൊപ്പം ചേരും.

ബാറ്റ്സ്മാനായി ദക്ഷിണാഫ്രിക്കയിൽ 110 ഫസ്റ്റ് ക്ലാസ് മൽസരങ്ങളിൽ ആർതർ കളിച്ചിട്ടുണ്ട്. 2005 മുതൽ 2010 വരെ ദക്ഷിണാഫ്രിക്കയുടെ പരിശീലകനായിരുന്ന കാലത്താണ് ടീം എല്ലാ ഫോർമാറ്റിലും ലോക ഒന്നാം നമ്പർ ആയത്. 2011 മുതൽ 2013 വരെ ഓസീസ് ടീമിനെയും ആർതർ പരിശീലിപ്പിച്ചു.

Read More >>