മേതില്‍ ദേവിക സിനിമയിലേക്ക്

തന്റെ കാഴ്ചപ്പാടിന് അനുയോജ്യമായ വിധത്തില്‍ കാവ്യാത്മകമായ കഥാപാത്രമായതിനാലാണ് ഈ ചിത്രം ചെയ്യാന്‍ തീരുമാനിച്ചതെന്ന് ദേവിക മാധ്യമങ്ങളോട് വ്യക്തമാക്കി.

മേതില്‍ ദേവിക സിനിമയിലേക്ക്നര്‍ത്തകിയും, നടനും എംഎല്‍എയുമായ മുകേഷിന്റെ ഭാര്യയുമായ മേതില്‍ ദേവിക ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. നവാഗത  സംവിധായകനായ  സുമേഷ്‌ലാല്‍ സംവിധാനം ചെയ്യുന്ന 'ഹ്യൂമന്‍ ഓഫ് സംവണ്‍'  എന്ന ചിത്രത്തിലൂടെയാണ് ദേവികയുടെ സിനിമാപ്രവേശം.

മുന്പ് പല തവണ സിനിമയില്‍ അഭിനയിക്കാനുള്ള അവസരം വന്നിരുന്നുവെങ്കിലും തനിക്കു അനുയോജ്യമായ കഥാപാത്രം വന്നുചേരാത്തതിലും മാത്രമല്ല നൃത്തത്തിന് പ്രഥമ പരിഗണന നല്കിയതിനാലും അവയെല്ലാം ദേവിക നിരസിക്കുകയായിരുന്നു. ഇപ്പോള്‍ തന്റെ കാഴ്ചപ്പാടിന് അനുയോജ്യമായ വിധത്തില്‍  കാവ്യാത്മകമായ കഥാപാത്രമായതിനാലാണ് ഈ ചിത്രം ചെയ്യാന്‍ തീരുമാനിച്ചതെന്ന് ദേവിക മാധ്യമങ്ങളോട്  വ്യക്തമാക്കി.

അടുത്തിടെ ഭര്‍ത്താവ് മുകേഷിനൊപ്പം  നാടകത്തില്‍ പ്രത്യക്ഷപ്പെട്ട മേതില്‍ ദേവിക വ്യതസ്തമായി എന്തെങ്കിലും ചെയ്യണം എന്ന അഭിപ്രായത്തിലാണ് സിനിമ സ്വീകരിച്ചിരിക്കുന്നത്. തനിക്കു പരിചിതമല്ലാത്ത ഒരു മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ ആശങ്കയുണ്ടെന്നും മാധ്യമങ്ങളോട് സംസാരിക്കവേ ദേവിക വെളിപ്പെടുത്തി.