മെറിന്‍ ജോസഫ് ഐപിഎസിന്റെ പേരില്‍ ഫെയ്‌സ് ബുക്കില്‍ സംവരണ വിരുദ്ധ പോസ്റ്റ്

പോസ്റ്റിനെ അനുകൂലിച്ച് നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇതില്‍ പല കമന്റുകള്‍ക്കും പ്രൊഫൈല്‍ ഉടമ മറുപടിയും നല്‍കിയിട്ടുണ്ട്. ജാതി സംവരണത്തിന് അപ്പുറം മറ്റ് മാനദണ്ഡങ്ങള്‍ പരിഗണിച്ച് വേണം സംവരണം നല്‍കാനെന്നും കമന്റില്‍ പറയുന്നു.

മെറിന്‍ ജോസഫ് ഐപിഎസിന്റെ പേരില്‍ ഫെയ്‌സ് ബുക്കില്‍ സംവരണ വിരുദ്ധ പോസ്റ്റ്

തിരുവനന്തപുരം: മെറിന്‍ ജോസഫ് ഐപിഎസിന്റെ പേരില്‍ ഫെയ്‌സ് ബുക്കില്‍ സംവരണ വിരുദ്ധ പോസ്റ്റ്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ടിന ദാബി പ്രാഥമിക പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞിട്ടും യോഗ്യത നേടിയത് ചൂണ്ടിക്കാണിച്ചാണ് പോസ്റ്റ്. ടിന ദാബിയേക്കാള്‍ മാര്‍ക്ക് കുറഞ്ഞ ജനറല്‍ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് അവസരം നഷ്ടമായെന്നും പോസ്റ്റില്‍ പറയുന്നു. സംവരണം ഒരു ശാപം എന്ന പേരിലാണ് പോസ്റ്റ് തുടങ്ങുന്നത്.

പോസ്റ്റിനെ അനുകൂലിച്ച് നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇതില്‍ പല കമന്റുകള്‍ക്കും പ്രൊഫൈല്‍ ഉടമ മറുപടിയും നല്‍കിയിട്ടുണ്ട്. ജാതി സംവരണത്തിന് അപ്പുറം മറ്റ് മാനദണ്ഡങ്ങള്‍ പരിഗണിച്ച് വേണം സംവരണം നല്‍കാനെന്നും കമന്റില്‍ പറയുന്നു.

എന്നാല്‍ ഈ പേജുമായി തനിക്ക്  ഒരു ബന്ധവുമില്ലെന്ന് മെറിന്‍ ജോസഫ് നാരദ ന്യൂസിനോട് പ്രതികരിച്ചു തന്റെ പേരില്‍ ഫെയ്‌സ് ബുക്കില്‍ ഇത്തരത്തില്‍ നിരവധി പേജുകള്‍ ഉണ്ടെന്നും മെറിന്‍ പ്രതികരിച്ചു.Card