ബുധന്‍ ഇന്ന് സൂര്യന് മുന്നിലൂടെ കടന്ന് പോകും

ബുധസംതരണം നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ പാടില്ല. ടെലിസ്‌കോപോ മറ്റ് ഫില്‍ട്ടര്‍ ഉപകരണങ്ങളോ കൊണ്ട് മാത്രമേ നിരീക്ഷിക്കാന്‍ പാടുള്ളൂ. നാസയുടെ വെബ്‌സൈറ്റില്‍ചിത്രങ്ങള്‍ കാണാന്‍ കഴിയും

ബുധന്‍ ഇന്ന് സൂര്യന് മുന്നിലൂടെ കടന്ന് പോകും

ആകാശത്തെ അപൂര്‍വ കാഴ്ചയയായ ബുധസംതരണം ഇന്ന്. സൗരയൂധത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ ബുധന്‍ ഇന്ന് സൂര്യന് മുന്നിലൂടെ കടന്ന് പോകുന്നതാണ് ബുധസംതരണം.ഭൂമിക്കും സൂര്യനും ഇടയിലൂടെ കടന്നു പോകുമ്പോള്‍ ബുധന്‍ ഒരു പൊട്ട് പോലെ ദൃശ്യമാകും. വൈകീട്ട് 4.42 നാണ് കേരളത്തില്‍ ഇത് ദൃശ്യമാവുക. സൂര്യാസ്തമയം വരെ ഈ ദൃശ്യം കാണാനാകും.

ബുധസംതരണം നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ പാടില്ല. ടെലിസ്‌കോപോ മറ്റ് ഫില്‍ട്ടര്‍ ഉപകരണങ്ങളോ കൊണ്ട് മാത്രമേ നിരീക്ഷിക്കാന്‍ പാടുള്ളൂ. നാസയുടെ വെബ്‌സൈറ്റില്‍ചിത്രങ്ങള്‍ കാണാന്‍ കഴിയും. വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലും ബുധസംതരണം കാണാന്‍ കഴിയും.

100 വര്‍ഷത്തില്‍ 13 തവണ മാത്രമാണ് ബുധസംതരണം നടക്കുക. ഇതിന് മുന്‍പ് 2006 ല്‍ ആണ് ബുധ സംതരണം ഉണ്ടായത്. 2019 ല്‍ ആകും അടുത്ത ബുധ സംതരണം

Read More >>