സ്വന്തമായി പ്രവേശന പരീക്ഷയുള്ള സംസ്ഥാനങ്ങള്‍ക്ക് നീറ്റ് പരീക്ഷയില്‍ ഇളവ് നല്‍കും

ഏകീകൃത മെഡിക്കല്‍ പ്രവേശന പരീക്ഷാ അഥവാ നീറ്റ് പരീക്ഷയില്‍ സംസ്ഥാനങ്ങള്‍ക്ക് ഇളവ് നല്‍കാമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീംകോടതിയെ അറിയിച്ചു

സ്വന്തമായി പ്രവേശന പരീക്ഷയുള്ള സംസ്ഥാനങ്ങള്‍ക്ക് നീറ്റ് പരീക്ഷയില്‍ ഇളവ് നല്‍കും

ന്യൂഡല്‍ഹി: ഏകീകൃത മെഡിക്കല്‍ പ്രവേശന പരീക്ഷാ അഥവാ നീറ്റ് പരീക്ഷയില്‍ സംസ്ഥാനങ്ങള്‍ക്ക് ഇളവ് നല്‍കാമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീംകോടതിയെ അറിയിച്ചു.  സ്വന്തമായി പ്രവേശന പരീക്ഷ നടത്തുന്ന സംസ്ഥാനങ്ങള്‍ക്കാണ് ഇളവ് നല്‍കുക. എന്നാല്‍ സ്വകാര്യ മെഡിക്കല്‍ കോളെജുകള്‍ക്ക് ഈ ഇളവ് ബാധകമല്ല. ഡീംഡ് സര്‍വകലാശാലകള്‍ക്കും ഇളവ് അനുവദിക്കില്ല. ഇക്കാര്യത്തില്‍ സുപ്രീംകോടതി തിങ്കളാഴ്ച തീരുമാനം എടുക്കും.

മെയ് 1ന് നടന്ന ആഖിലേന്ത്യാ പ്രവേശന പരീക്ഷയില്‍ പങ്കെടുത്തവര്‍ക്കും നിബന്ധനകളോടെ ജൂലൈ 24 ന് നടക്കുന്ന നീറ്റ് പരീക്ഷയില്‍ പങ്കെടുക്കാമോ എന്ന കാര്യത്തിലും സുപ്രീംകോടതി നിലപാട് സ്വീകരിക്കും. വിഷയത്തെ കുറിച്ച് കൂടുതല്‍ ചര്‍ച്ച നടത്താന്‍ സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം ചേരും.
കഴിഞ്ഞ ഏപ്രില്‍ 28 നാണ് മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത പരീക്ഷയായ നീറ്റ് ഏര്‍പ്പെടുത്തിയത്.

Read More >>