മാത്യു ടി തോമസ് ജനതാദള്‍ (എസ്) മന്ത്രി

വിഎസ് മന്ത്രിസഭയില്‍ ഉണ്ടായിരുന്നപ്പോള്‍ കേരളത്തില്‍ ആദ്യമായി ബസ്ചാര്‍ജ് കുറച്ച മന്ത്രിയായിരുന്നു മാത്യടി തോമസ്.

മാത്യു ടി തോമസ് ജനതാദള്‍ (എസ്) മന്ത്രി

തിരുവനന്തപുരം:ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മാത്യു ടി തോമസിനെ തങ്ങളുടെ പ്രതിനിധിയായി എല്‍ഡിഎഫ് മന്ത്രിസഭയിലേക്ക് അയക്കാന്‍ ജനതാദള്‍ (എസ്) തീരുമാനിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ ബാംഗ്ലൂരില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ നടത്തി.

കഴിഞ്ഞ ടേം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതും മന്ത്രിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതുമാണ് മാത്യു.ടി.തോമസിനെ പരിഗണിക്കാന്‍ കാരണം. വിഎസ് മന്ത്രിസഭയില്‍ ഉണ്ടായിരുന്നപ്പോള്‍ കേരളത്തില്‍ ആദ്യമായി ബസ്ചാര്‍ജ് കുറച്ച മന്ത്രിയായിരുന്നു മാത്യടി തോമസ്.


മന്ത്രി സ്ഥാനത്തിനായി ജനതാദളില്‍ കെ.കൃഷ്ണന്‍കുട്ടിയും സി.കെ നാണുവും അവകാശവാദം ഉന്നയിക്കുകയും തര്‍ക്കം രൂക്ഷമാവുകയും ചെയ്തിരുന്നു.തുടര്‍ന്നാണ് രുമാനം ദേശീയനേതൃത്വത്തിന് വിട്ടതും ദേവഗൗഡയുടെ നേതൃത്വത്തില്‍ നടന്ന നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ മാത്യു ടി തോമസിനെ മന്ത്രിയാക്കാന്‍ തീരുമാനിച്ചതും.Read More >>