കീടനാശിനി നിര്‍മ്മതാക്കളായ മൊണ്‍സാന്റോയ്ക്ക് എതിരെ പ്രതിഷേധ മാര്‍ച്ച്

മനുഷ്യനില്‍ കാന്‍സറിന് കാരണമാകുന്ന കളനാശിനി വില്‍ക്കുന്നതിന് എതിരെ ആണ് പ്രതിഷേധം. ലോകം മുഴുവന്‍ മൊണ്‍സാന്റോയെ വെറുക്കുന്നു എന്ന പ്ലക്കാര്‍ഡുകളുമായാണ് പ്രതിഷേധക്കാര്‍ നിരത്തിലിറങ്ങിയത്. ജനിതക വ്യത്യാസം വരുത്തിയ ധാന്യ വിളകള്‍ ഉത്പാദിപ്പിക്കുന്നതിന് എതിരേയും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്

കീടനാശിനി നിര്‍മ്മതാക്കളായ മൊണ്‍സാന്റോയ്ക്ക് എതിരെ പ്രതിഷേധ മാര്‍ച്ച്

പാരീസ് : അമേരിക്കയിലെ കീടനാശിനി നിര്‍മ്മാതാക്കളായ മൊണ്‍സാന്റോയ്ക്ക് എതിരെ പാരീസില്‍ വ്യാപക പ്രതിഷേധം. മനുഷ്യനില്‍ കാന്‍സറിന് കാരണമാകുന്ന കളനാശിനി വില്‍ക്കുന്നതിന് എതിരെ ആണ് പ്രതിഷേധം. ലോകം മുഴുവന്‍ മൊണ്‍സാന്റോയെ വെറുക്കുന്നു എന്ന പ്ലക്കാര്‍ഡുകളുമായാണ് പ്രതിഷേധക്കാര്‍ നിരത്തിലിറങ്ങിയത്. ജനിതക വ്യത്യാസം വരുത്തിയ ധാന്യ വിളകള്‍ ഉത്പാദിപ്പിക്കുന്നതിന് എതിരേയും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകര്‍,രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി ആയിരത്തിലധികം ആളുകളാണ് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്.


ജനിതക വ്യത്യാസം വരുത്തിയ കാര്‍ഷിക വിളകള്‍ നിരോധിച്ച സ്ഥലമാണ് പാരീസ്. എന്നാല്‍ ഇത്തരം വിളകള്‍ക്ക് ലോകമെമ്പാടും കിട്ടുന്ന സ്വീകാര്യത പാരീസിനേയും സ്വാധീനിക്കുന്നുണ്ട്. മാത്രമല്ല ജനിതക മാറ്റം വരുത്തിയ വിളകള്‍ക്ക് രോഗപ്രതിരോധ ശക്തിയും കീടങ്ങളെ ചെറുക്കാനുള്ള ശക്തിയും കൂടുതലായതിനാല്‍ കര്‍ഷകരിലും പ്രിയമേറിവരുന്നുണ്ട്.

കീടനാശിനി സുരക്ഷിതമാണെന്ന് സ്ഥാപിക്കാന്‍ മൊണ്‍സാന്റോ പരസ്യ പ്രചരണം ആരംഭിച്ചു കഴിഞ്ഞു. മാത്രമല്ല കീടനാശിനിയെ കുറിച്ച് വിശദീകരിക്കുന്ന നോട്ടീസ് പ്രതിഷേധക്കാര്‍ക്ക് വിതരണം ചെയ്തു. മൊണ്‍സാന്റോയുടെ പ്രവര്‍ത്തനത്തില്‍ കമ്പനി സംതൃപ്തരാണെന്നും ആളുകളെ മൊണ്‍സാന്റോയുമായി കൂടുതല്‍ അടുപ്പിക്കാനാണ് കമ്പനി ആഗ്രഹിക്കുന്നതെന്നും നോട്ടീസില്‍ പറയുന്നു. കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനിടെയാണ് മൊണ്‍സാന്റോയ്ക്ക് എതിരെയുള്ള പ്രതിഷേധം ശക്തമായത്.

ഗ്ലൈഫൊസൈറ്റ് എന്ന കീടനാശിനി നിര്‍മ്മതാക്കള്‍ക്ക് യൂറോപ്പില്‍ നിരോധനം ഏര്‍പ്പെടുത്തിയേക്കും. യൂറോപ്യന്‍ യൂണിയന്‍ കമ്പനിക്ക് ലൈസന്‍സ് പുതുക്കി നല്‍കാതിരുന്ന സാഹചര്യത്തിലാണ് ഇത്. എന്നാല്‍ ഈ കീടനാശിനിക്ക് മനുഷ്യനില്‍ കാന്‍സറുണ്ടാക്കുമോ എന്നത് സംബന്ധിച്ച് സ്ഥിരീകരണമില്ല.

Read More >>