നേറ്റീവ് ബാപ്പയ്ക്ക് ശേഷം പരാരിയുടെ ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണ്‍

നടിയും ഗായികയുമായ രശ്മി സതീഷും ആല്‍ബത്തില്‍ ഒരു ശ്രദ്ധേയ വേഷം ചെയ്യുന്നുണ്ട്. സന്തോഷ് വര്‍മ,മുഹ്‌സിന്‍ പരാരി,ഹാരിസ് സലീം എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മറ്റന്നാള്‍ 6.30 ന് കഫേ പപ്പായയില്‍ പ്രത്യേക സ്‌ക്രീനിംഗ് സംഘടിപ്പിക്കുന്നുണ്ട്.

നേറ്റീവ് ബാപ്പയ്ക്ക് ശേഷം പരാരിയുടെ ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണ്‍

കോഴിക്കോട്:  മലയാളത്തിലെ ആദ്യ പൊളിറ്റിക്കല്‍ ഹിപ് ഹോപ് മ്യൂസിക് വീഡിയോ ആയ നേറ്റീവ് ബാപ്പയുടെ സൃഷ്ടാക്കളായ മാപ്പില ലഹള ടീം രണ്ടാമത്തെ മ്യൂസിക് വീഡിയോ പുറത്തിറക്കുന്നു. ഫ്യൂണറല്‍ ഓഫ് നേറ്റീവ് സണ്‍ എന്നാണ് പുതിയ വീഡിയോ ആല്‍ബത്തിന് പേരിട്ടിരിക്കുന്നത്. കെഎല്‍ പത്ത് എന്ന സിനിമയ്ക്ക് ശേഷം സംവിധായകന്‍ മുഹ്‌സില്‍ പരാരിയും സംഗീത സംവിധായകന്‍ ബിജി ബാലും ഒന്നിക്കുന്നു  എന്ന പ്രത്യേകതയും ഇതിനുണ്ട്.മാമുക്കോയ   ആണ്  പ്രധാന വേഷത്തില്‍ എത്തുന്നത്. വീഡിയോ മെയ് 20ന് വൈകീട്ട് 7 മണിക് യൂട്യൂബില്‍ റിലീസാകും.

നടിയും ഗായികയുമായ രശ്മി സതീഷും ആല്‍ബത്തില്‍ ഒരു ശ്രദ്ധേയ വേഷം ചെയ്യുന്നുണ്ട്. സന്തോഷ് വര്‍മ,മുഹ്‌സിന്‍ പരാരി,ഹാരിസ് സലീം എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മറ്റന്നാള്‍ 6.30 ന് കഫേ പപ്പായയില്‍ പ്രത്യേക സ്‌ക്രീനിംഗ് സംഘടിപ്പിക്കുന്നുണ്ട്.

മുസ്ലീം യുവാക്കളെ ഭീകരവാദികളായി ചിത്രീകരിക്കുന്ന രാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന നേറ്റീവ് ബാപ്പ എന്ന ആല്‍ബം ഏറെ ശ്രദ്ധ നേടിയിരുന്നു. അഞ്ച് ലക്ഷത്തിന് മുകളില്‍ ആളുകള്‍ യൂട്യൂബില്‍ വീഡിയോ കണ്ടിട്ടുണ്ട്.

Story by