രണ്ട് വിഭാഗം സുന്നികള്‍ രാഷ്ട്രീയ ബലം പരീക്ഷിച്ച മണ്ണാര്‍ക്കാട്ടില്‍ ചരിത്രം രചിച്ച് ഇ.കെ വിഭാഗം സുന്നികള്‍

സംസ്ഥാനത്ത് ശക്തമായ എല്‍ ഡി. എഫ് തരംഗം വീശിയടിക്കുമ്പോഴും വിജയത്തിന് പുറമെ മണ്ണാര്‍ക്കാട് ലീഗ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം ഇത്തവണ കൂടുകയും ചെയ്തു. കഴിഞ്ഞ തവണ ഏഴായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്.

രണ്ട് വിഭാഗം സുന്നികള്‍ രാഷ്ട്രീയ ബലം പരീക്ഷിച്ച മണ്ണാര്‍ക്കാട്ടില്‍ ചരിത്രം രചിച്ച് ഇ.കെ വിഭാഗം സുന്നികള്‍

പാലക്കാട്: രണ്ട് വിഭാഗം സുന്നികള്‍ രാഷ്ട്രീയ ബലം പരീക്ഷിച്ച മണ്ണാര്‍ക്കാട് ഇ.കെ വിഭാഗം സുന്നികള്‍ക്ക് ഉജ്ജ്വല വിജയം. മണ്ണാര്‍ക്കാട് മുസ്ലീം ലീഗിലെ അഡ്വ . എന്‍ ഷംസുദ്ദീന്‍  12305 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത് എ.പി വിഭാഗം സുന്നികള്‍ക്കും കാന്തപുരത്തിനും കനത്ത തിരിച്ചടിയായി.

സംസ്ഥാനത്ത് ശക്തമായ എല്‍ ഡി. എഫ് തരംഗം വീശിയടിക്കുമ്പോഴും വിജയത്തിന് പുറമെ മണ്ണാര്‍ക്കാട് ലീഗ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം ഇത്തവണ കൂടുകയും ചെയ്തു. കഴിഞ്ഞ തവണ ഏഴായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. ഇത്തവണ മണ്ണാര്‍ക്കാട് എന്‍ ഷംസുദ്ദീന്‍ 73163 വോട്ടും സി പി ഐയിലെ കെപി സുരേഷ് രാജ് 60858 വോട്ടും ബി.ജെപി സ്ഥാനാര്‍ത്ഥി കേശവദേവ് പുതുമനക്ക് 10170 വോട്ടുമാണ് ലഭിച്ചത്.


മണ്ണാര്‍ക്കാട് മണ്ഡലം ഇത്തവണ സംസ്ഥാന ശ്രദ്ധയാകര്‍ഷിച്ചത്, സഹോദരങ്ങളായ സുന്നി പ്രവര്‍ത്തകരെ കൊല ചെയ്ത പ്രതികളെ സഹായിച്ച മണ്ണാര്‍ക്കാട് എം .എല്‍.എ ഷംസുദ്ദീനെ ജയിപ്പിക്കരുത് എന്ന കാന്തപുരം അബുബക്കര്‍ മുസ്ലിയാരുടെ പ്രസ്താവനയോടെയാണ്. കാന്തപുരത്തിന്റെ പ്രസ്താവനയോടെ സുന്നി പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ട സംഭവം തെരഞ്ഞെടുപ്പ് വിഷയമാക്കി ഇടത് മുന്നണി ഉയര്‍ത്തി കൊണ്ടു വന്നതോടെ പ്രതിരോധിക്കാന്‍ യു ഡി എഫും രംഗത്തിറങ്ങിയിരുന്നു. എ.പി വിഭാഗം സുന്നികളുടെ കാന്തപുരത്തിന്റെ പ്രസ്താവനയെ പ്രതിരോധിക്കാന്‍ ലീഗും ഇ.കെ വിഭാഗം സുന്നികളും രംഗത്തിറങ്ങിയതോടെ ഫലത്തില്‍ മണ്ണാര്‍ക്കാട് ഇരുവിഭാഗം സുന്നികളുടെ മത്സരം നടക്കുന്ന പോലെയായിരുന്നു.

സി പി എം അനുഭാവികളും സുന്നി എ.പി വിഭാഗം പ്രവര്‍ത്തകരും സഹോദരങ്ങളുമായ കുഞ്ഞുഹംസ (50), നൂറുദ്ദീന്‍ (38) എന്നിവരെ 2013 നവംബര്‍ മാസം 20 ന് രാത്രി ഒരു സംഘം ആളുകള്‍ കാര്‍ തടഞ്ഞ് നിര്‍ത്തി കുത്തി കൊന്നിരുന്നു. കല്ലാംകുഴി ജുമാമസ്ജിദില്‍ തണല്‍ എന്ന സംഘടനയുടെ പേരില്‍ ലീഗ് പ്രവര്‍ത്തകരായ ഇ കെ വിഭാഗം സുന്നികള്‍ പിരിവ് നടത്തിയിരുന്നുവത്രെ. ഇത് കുഞ്ഞുഹംസ ചോദ്യം ചെയ്യുകയും ഇതിനെതിരെ വഖഫ് ബോര്‍ഡിന് പരാതി നല്‍കുകയും ചെയ്തിരുന്നു. പള്ളിയില്‍ പിരിവ് നടത്തരുതെന്ന് വഖഫ് ബോര്‍ഡ് ഉത്തരവിറക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ ലീഗുകാര്‍ സഹോദരങ്ങളെ രാത്രി കാര്‍ തടഞ്ഞു നിര്‍ത്തി കുത്തികൊല്ലുകയായിരുുവൊണ് കേസ്.

സംഭവത്തില്‍ ലീഗ് നേതാവും കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ സിദ്ദീഖ അടക്കം പത്തിധികം പേരുടെ പേരില്‍ പോലീസ് കേസെടുത്തു അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ലീഗ് പ്രവര്‍ത്തകരെ രക്ഷിക്കാന്‍ എം.എല്‍.എ എന്‍ ഷംസുദ്ദീന്‍ അന്യായമായി ഇടപെട്ട് പ്രതികള്‍ക്ക് ജാമ്യം വാങ്ങി കൊടുത്തതായും ഇവരെ സംരക്ഷിച്ചതുമായാണ് ആരോപണം. ഇതിനെതിരെയാണ് കാന്തപുരം പ്രസ്താവനയിറക്കിയത്.