കാന്തപുരത്തിന്റെ ശവമഞ്ചവുമായി മണ്ണാര്‍ക്കാട്ട് മുസ്ലീംലീഗിന്റ വിജയാഹ്ലാദ പ്രകടനം

കാന്തപുരം ഷംസുദ്ദീനെ പരാജയപ്പെടുത്തണമെന്ന് പരസ്യമായി ആഹ്വാനം ചെയ്തത് സംസ്ഥാനമൊട്ടുക്കും വന്‍ വാര്‍ത്തയായായിരുന്നു.

കാന്തപുരത്തിന്റെ ശവമഞ്ചവുമായി മണ്ണാര്‍ക്കാട്ട് മുസ്ലീംലീഗിന്റ വിജയാഹ്ലാദ പ്രകടനം

കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാറിന്റെ പരാജയ ആഹ്വാനം അതിജീവിച്ച് തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കിയ മണ്ണാര്‍ക്കാട്ട് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി എന്‍ ഷംസുദ്ദീന്റെ വിജയം ആഘോഷിച്ച് അണികള്‍. കാന്തപുരം ഷംസുദ്ദീനെ പരാജയപ്പെടുത്തണമെന്ന് പരസ്യമായി ആഹ്വാനം ചെയ്തത് സംസ്ഥാനമൊട്ടുക്കും വന്‍ വാര്‍ത്തയായായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഷംസുദ്ദീന്‍ ജയിക്കുകയും ചെയ്തു.

ഷംസുദ്ദീന്റെ വിജയം മുസ്ലീം ലീഗ് അണികള്‍ ആഘോഷിച്ചത് കാന്തപുരത്തിന്റെ ശവമഞ്ചവും വഹിച്ചുകൊണ്ടായിരുന്നു. കാന്തപുരത്തിന്റെ പതനമായാണ് മണ്ണാര്‍ക്കാട്ടെ വിജയം ആഘോഷിക്കപ്പെട്ടത്.

Read More >>