ഇല്ലായ്മകളുടെ നടുവില്‍ നിന്നും കലാരംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കിയ ജിഷ്ണുഗോപിക്ക് കയറിക്കിടക്കാന്‍ വീടൊരുക്കി മഞ്ജുവാര്യര്‍

ളരെ കഷ്ടത നിറഞ്ഞ ജീവിതത്തിലൂടെയാണ് ജിഷ്ണു തന്റെ കലാനേട്ടങ്ങള്‍ സ്വന്തമാക്കിയത്. കൂലിപ്പണിക്കാരായ അച്ഛനമ്മമാരുടെ വരുമാനത്തില്‍നിന്ന് മിച്ചംവെയ്ക്കുന്നതും നല്ലവരായ നാട്ടുകാരും തന്റെ ഗുരുവായ കെന്നഡിയും നല്‍കുന്ന ചെറു സഹായങ്ങളുമാണ് ജിഷ്ണു കലോത്സവ വേദികളിലെത്തിയിരുന്നത്.

ഇല്ലായ്മകളുടെ നടുവില്‍ നിന്നും കലാരംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കിയ ജിഷ്ണുഗോപിക്ക് കയറിക്കിടക്കാന്‍ വീടൊരുക്കി മഞ്ജുവാര്യര്‍

ഇല്ലായ്മകളുടെ നടുവില്‍ നിന്നും കലാരംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കിയ ജിഷ്ണുഗോപിക്ക് കയറിക്കിടക്കാന്‍ വീടൊരുക്കി മഞ്ജുവാര്യര്‍. വീടിന്റെ താക്കോല്‍ ബുധനാഴ്ച മഞ്ജുവാര്യര്‍ കൈമാറും. കഴിഞ്ഞ അഞ്ച് വര്‍ഷമായി സംസ്ഥാന കലോത്സവത്തിലെ ശ്രദ്ധാകേന്ദ്രമായ ജിഷ്ണുവിന്റെ അവസ്ഥയറിഞ്ഞ മഞ്ജു സഹായഹസ്തവുമായി മുന്നോട്ടുവരികയായരുന്നു.

അണക്കര ചക്കുപള്ളം കളിയിക്കല്‍ ഗോപിയുടെയും അനിതയുടെയും ഇളയമകനായ ജിഷ്ണു സംസ്ഥാന കലോത്സവങ്ങളില്‍ ഭരതനാട്യം, കുച്ചിപ്പുടി, നാടോടിനൃത്തം ഇനങ്ങളില്‍ തുടര്‍ച്ചയായി ഒന്നാംസ്ഥാനം നിലനിര്‍ത്തുകയാണ്. വളരെ കഷ്ടത നിറഞ്ഞ ജീവിതത്തിലൂടെയാണ് ജിഷ്ണു തന്റെ കലാനേട്ടങ്ങള്‍ സ്വന്തമാക്കിയത്. കൂലിപ്പണിക്കാരായ അച്ഛനമ്മമാരുടെ വരുമാനത്തില്‍നിന്ന് മിച്ചംവെയ്ക്കുന്നതും നല്ലവരായ നാട്ടുകാരും തന്റെ ഗുരുവായ കെന്നഡിയും നല്‍കുന്ന ചെറു സഹായങ്ങളുമാണ് ജിഷ്ണു കലോത്സവ വേദികളിലെത്തിയിരുന്നത്.

മഞ്ജുവാര്യര്‍ സംസ്ഥാന കലോത്സവത്തിനെത്തുന്ന കൊച്ചുകലാകാരന്മാരില്‍ നിന്ന് തിരഞ്ഞെടുത്ത ജിഷ്ണു വിന് തുടര്‍ന്ന് നൃത്തം പഠിക്കുന്നതിനുള്ള സഹായവും ഒരുവീടുമാണ് സമ്മാനമായി നല്‍കിയത്. ബുധനാഴ്ച അണക്കരയിലെത്തുന്ന മഞ്ജുവാര്യര്‍ ജിഷ്ണുവിന് വീടിന്റെ താക്കോല്‍ കൈമാറും. അണക്കര സ്പൈസ് ഗ്രോ ഓഡിറ്റോറിയത്തില്‍ വൈകീട്ട് 4ന് ചേരുന്ന യോഗത്തില്‍ വെച്ചാണ് താക്കോല്‍ കൈമാറ്റം.

Read More >>