മഞ്ജിമ വിജയ് സേതുപതിയുടെ നായികയാകുന്നു

തമിഴ് യുവ താരം ചിമ്പുവിന്റെ അച്ഛന്‍ ടി രാജേന്ദ്രനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മഞ്ജിമ വിജയ് സേതുപതിയുടെ നായികയാകുന്നു

ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച മഞ്ജിമ മോഹന്‍ തമിഴില്‍ വിജയ് സേതുപതിയുടെ നായികയാകുന്നു. സംവിധായകന്‍ കെവി ആനന്ദും വിജയ്‌ സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിലാണ് മഞ്ജിമ നായികയാകുന്നത്.എജിഎസ്  എന്റര്‍ടെയ്‍ന്റ്മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.

തമിഴ് യുവ താരം ചിമ്പുവിന്റെ അച്ഛന്‍ ടി രാജേന്ദ്രനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മഞ്ജിമ രണ്ടാമത്തെ തമിഴ്‍ സിനിമയാണ് വിജയ് സേതുപതിക്കൊപ്പമുള്ളത്. ഗൗതം മേനോന്‍ സംവിധാനം ചെയ്‍ത അച്ചം എൻപതു മടമൈയെടാ പ്രദര്‍ശനത്തിനെത്താനിരിക്കുകയാണ്. ഈ ചിത്രത്തില്‍- ചിമ്പുവിന്റെ നായികയായിയാണ് മഞ്ജിമ എത്തുന്നത്.