ഒമാനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

ഒമാനിലെ സലാലയില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. നെടുമ്പാശേരി...

ഒമാനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

Chikku

ഒമാനിലെ സലാലയില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം കൊച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്കു കൊണ്്ടുപോയി. ഇതിനുശേഷം മൃതദേഹം വീട്ടിലത്തിക്കും.

മൃതദേഹം നാട്ടിലേക്ക് കൊണ്്ടുപോകുന്നതിന് കഴിഞ്ഞ ദിവസമാണ് പോലീസിന്റെ അനുമതി ലഭിച്ചത്. അതേസമയം, ചിക്കുവിന്റെ ഭര്‍ത്താവ് ലിന്‍സന് ഇന്ത്യയിലേക്ക് പോകാന്‍ അനുമതി ലഭിച്ചില്ല.


മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ളവര്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. ഭര്‍ത്താവ് ലിന്‍സണ്‍ ഇപ്പോഴും ഒമാന്‍ പോലീസ് കസ്റ്റഡിയില്‍ത്തന്നെയാണ്. ലിന്‍സണ്‍ നിരപരാധിയാണെന്നും ഒമാനിലെ നിയമങ്ങള്‍ മൂലമാണ് ലിന്‍സണ് എത്താന്‍ സാധിക്കാത്തതെന്നും മുഖ്യമന്ത്രി അറിയിച്ചു. ലിന്‍സണെ എത്തിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ അവിടുത്തെ ചില നിയമങ്ങള്‍ മൂലം അത് സാധിച്ചില്ല. മുഖ്യമന്ത്രി വ്യക്തമാക്കി.

അന്വേഷണം സംബന്ധിച്ച നടപടി ക്രമങ്ങളുടെ ഭാഗമായി ലിന്‍സന് ഒമാനില്‍ തന്നെ തുടരേണ്്ടി വരുമെന്നാണ് സൂചനകള്‍.

Read More >>