ലിബിയയില്‍ കുടുങ്ങിയ 18 മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തി

ഇന്ന് രാവിലെ ആണ് സംഘം നെടുമ്പാശേരിയില്‍ തിരിച്ചെത്തിയത്. ഇസ്താംബുളില്‍ നിന്നും ദുബൈയില്‍ എത്തിയ സംഘം എമിറേറ്റ്‌സ് വിമാനത്തിലാണ് നെടുമ്പാശേരിയില്‍ എത്തിയത്.

ലിബിയയില്‍ കുടുങ്ങിയ 18 മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തി

കൊച്ചി: ആഭ്യന്തര കലാപത്തില്‍ പെട്ട് ലിബിയയില്‍ കുടുങ്ങിയ 18 മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തി. ഇന്ന് രാവിലെ ആണ് സംഘം നെടുമ്പാശേരിയില്‍ തിരിച്ചെത്തിയത്. ഇസ്താംബുളില്‍ നിന്നും ദുബൈയില്‍ എത്തിയ സംഘം എമിറേറ്റ്‌സ് വിമാനത്തിലാണ് നെടുമ്പാശേരിയില്‍ എത്തിയത്.

ലിബിയയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്നവരാണ് സംഘത്തിലുള്ളത്. ഇവര്‍ കഴിഞ്ഞ ഒന്നര മാസമായി ലിബിയയില്‍ കുടുങ്ങി കിടക്കുകയായിരുന്നു. തിരിച്ചെത്തിയവരുടെ യാത്രാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. സ്വന്തം ചെലവില്‍ നാട്ടില്‍ എത്തിയവര്‍ക്ക് സര്‍ക്കാര്‍ പണം തിരികെ നല്‍കും. സംഘത്തിലുള്ള പ്രായപൂര്‍ത്തിയായവര്‍ക്ക് നോര്‍ക്ക 2000 രൂപ വീതം ധനസഹായം നല്‍കി.

Story by
Read More >>