പൃഥ്വിരാജിന്റെ ബ്യൂട്ടിഫുള്‍ ഗെയിമിന് ഹോളിവുഡിന്റെ സാങ്കേതിക സഹായം

നടന്‍ ആസിഫലി നിര്‍മിച്ച് പൃഥ്വിരാജ് നായകനാവുന്ന ബ്യൂട്ടിഫുള്‍ ഗെയിം എന്ന ചിത്രത്തിലൂടെയാണ് ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ മലയാള ചിത്രത്തിന്റെ ഭാഗമാകുന്നത്.

പൃഥ്വിരാജിന്റെ ബ്യൂട്ടിഫുള്‍ ഗെയിമിന് ഹോളിവുഡിന്റെ സാങ്കേതിക സഹായം

ചക് ദേ ഇന്ത്യ, മേരി കോം, ബാഗ് മില്‍ഖ ബാഗ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രങ്ങളുടെയെല്ലാം സ്‌പോര്‍ട്‌സ് ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഡയറക്ടര്‍ റോബ് മില്ലര്‍ മലയാള സിനിമയിലേക്കും എത്തുന്നു.

നടന്‍ ആസിഫലി നിര്‍മിച്ച് പൃഥ്വിരാജ് നായകനാവുന്ന ബ്യൂട്ടിഫുള്‍ ഗെയിം എന്ന ചിത്രത്തിലൂടെയാണ് ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ മലയാള ചിത്രത്തിന്റെ ഭാഗമാകുന്നത്. ചിത്രത്തിലെ സ്‌പോര്‍ട്‌സ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ മാത്രം അഞ്ച് കോടി രൂപ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്.


പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ജമേഷ് കോട്ടക്കല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രമുഖരായ പല ഫുട്ബോള്‍ താരങ്ങളും മുഖം കാണിക്കുന്നുണ്ട്. മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോളിനെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ചിത്രം പറയുന്നത്.

ചര്‍ച്ചകളുടെ ഭാഗമായി  റോബ് മില്ലര്‍ കഴിഞ്ഞദിവസം കൊച്ചിയിലെത്തി സംവിധായകന്‍ ജമേഷ് കോട്ടക്കല്‍, നിര്‍മാതാവ് ആസിഫലി, നായകന്‍ പൃഥ്വിരാജ് എന്നിവരുമായി പ്രാഥമിക ചര്‍ച്ച നടത്തി.