മലപ്പുറത്ത് സിപിഐഎം പ്രവര്‍ത്തകന്റെ കൈയും കാലും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിമുറിച്ചു

സിനിമ കണ്ടിറങ്ങിയ സുബനു നേരെ മുളക് പൊടിയെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ആക്രമിക്കുകയായിരുന്നു.

മലപ്പുറത്ത് സിപിഐഎം പ്രവര്‍ത്തകന്റെ കൈയും കാലും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിമുറിച്ചു

സിപിഐഎം അക്രമത്തിന്റെ പേരുപറഞ്ഞ് ബിജെപി നേതൃത്വം കേന്ദ്രത്തില്‍ പരാതിയുമായി പോയതിന്റെ പിറകേ മലപ്പുറത്ത് സിപിഐഎം പ്രവര്‍ത്തകനു നേരെ ബിജെപി അക്രമം. സിനിമ കണ്ട് തിയറ്ററില്‍നിന്ന് മടങ്ങുകയായിരുന്ന സിപിഐഎം പ്രവര്‍ത്തകന്റെ കൈയും കാലും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിമുറിച്ചു.

വെട്ടം വേമണ്ണ ഇല്ലത്തപ്പടി നെടിയാരമ്പത്ത് മുരളിയുടെ മകന്‍ സുബിന്‍ലാലാണ് (21) ആക്രമണത്തിനിരയായത്. തിരൂര്‍ അന്നാര എല്‍.പി സ്‌കൂള്‍ പരിസരത്ത് ശനിയാഴ്ച അര്‍ധരാത്രിയാണ് സംഭവം. സിനിമ കണ്ടിറങ്ങിയ സുബനു നേരെ മുളക് പൊടിയെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സുബിനെ പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരിക്കുകയാണ്.

Story by