മലാപ്പറമ്പ് യുപി സ്‌കൂള്‍ പൂട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

നേരത്തെ സ്കൂള്‍ പൂട്ടുന്നത് സംബന്ധിച്ച് സ്‌കൂള്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാരും സ്കൂള്‍ അധികൃതരും തമ്മില്‍ തര്‍ക്കം നടക്കുകയായിരുന്നു

മലാപ്പറമ്പ് യുപി സ്‌കൂള്‍ പൂട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

മലാപ്പറമ്പ് യുപി സ്‌കൂള്‍ പൂട്ടാനുള്ള നീക്കത്തിന് വിരാമം.  മലാപ്പറമ്പ് യുപി സ്‌കൂള്‍ അടച്ചു പൂട്ടുകയില്ലെന്നും അത് അങ്ങനെ തന്നെ തുടരുമെന്നും വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി രവിന്ദ്ര നാഥ് അറിയിച്ചു.

നേരത്തെ സ്കൂള്‍ പൂട്ടുന്നത് സംബന്ധിച്ച് സ്‌കൂള്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാരും സ്കൂള്‍ അധികൃതരും തമ്മില്‍ തര്‍ക്കം നടക്കുകയായിരുന്നു.

സ്കൂള്‍ ഉടന്‍ പൊളിച്ചു മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പിന്നാലെ സ്‌കൂള്‍ പൂട്ടുകയാണെന്ന് സ്‌കൂള്‍ അധികൃതര്‍ അധ്യാപകരെ അറിയിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ ആരംഭം. ഇതോടെ സമിതി പ്രവര്‍ത്തകര്‍ സമരം ശക്തമാക്കുകയായിരുന്നു. സ്‌കൂള്‍ പരിസരത്ത് ഉത്തരവ് നടപ്പാക്കാനെത്തിയ പോലീസും നാട്ടുകാരും ഏറ്റുമുട്ടുക വരെയുണ്ടായി.

70 പേര്‍ പഠിച്ചുകൊണ്ടിരിക്കുന്ന സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയോ അല്ലെങ്കില്‍ അഞ്ച് വര്‍ഷത്തേക്ക് നടത്തുവാനുള്ള അധികാരം നഗരസഭയ്ക്ക് നല്കുകയോ ചെയ്യണമെന്ന് സമരസമതി നേതാക്കള്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്.

Read More >>