ജിഷയുടെ കൊലപാതകിയെ പിടികൂടി ലിംഗം ഛേദിക്കണമെന്ന് മേജര്‍ രവി

നിലവിലുളള നമ്മുടെ ശിക്ഷ കൊണ്ട് ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജിഷയുടെ കൊലപാതകിയെ പിടികൂടി ലിംഗം ഛേദിക്കണമെന്ന് മേജര്‍ രവി

പെരുമ്പാവൂരില്‍ അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ ഘാതകര്‍ക്ക് കഠിനശിക്ഷ നില്‍ക്കണമെന്ന് സംവിധായകന്‍ മേജര്‍ രവി. പ്രതികള്‍ക്ക് നിയമനിര്‍മ്മാണം നടത്തി കഠിനശിക്ഷ നല്‍കണമെന്നാണ് തന്റെ അഭിപ്രായമെന്ന് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന ജിഷയുടെ അമ്മയെ കണ്ടശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇക്കാര്യത്തില്‍ രാഷ്ട്രീയം കാണരുതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെയും അമ്മമാരുടെയും വേദന ആരും കാണുന്നില്ല. ദിനംപ്രതി ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്. ജിഷയുടെ കൊലപാതകിയെ പിടികൂടി ലിംഗം ഛേദിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നിലവിലുളള നമ്മുടെ ശിക്ഷ കൊണ്ട് ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശാരി, നിര്‍ഭയ ഇപ്പോള്‍ ജിഷയും. ഈ ശൃംഖലയില്‍ ഇനിയൊരു പേര് കേള്‍ക്കാന്‍ ഇടവരരുതെന്നും അദ്ദേഹം സൂചിപ്പിച്ചു.

Read More >>