ഇര്‍ഫാന്‍ ഖാന്‍റെ പുതിയ ചിത്രം 'മദാരി'യുടെ ട്രെയിലര്‍ പുറത്ത്

ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ അഴിമതി വിരുദ്ധനയമാണ് ചിത്രത്തിന്റെ പ്രമേയം

ഇര്‍ഫാന്‍ ഖാന്‍റെ പുതിയ ചിത്രം

ഇര്‍ഫാന്‍ ഖാന്‍റെ പുതിയ ചിത്രം 'മദാരി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. 'മുംബൈ മേരി ജാന്‍' , 'ദൃശ്യം' തുടങ്ങിയ ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ നിഷികാന്ത് കമ്മത്താണ് 'മദാരി'യുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എന്നതാണ്. ആം ആദ്മി പാര്‍ട്ടിയുടെ അഴിമതി വിരുദ്ധനയമാണ് ചിത്രത്തിന്റെ പ്രമേയം. സാമൂഹിക വ്യവസ്ഥിതിയിലെ ചില പിഴവുകള്‍ കാരണം ഭരണസംവിധാനത്തോട് പ്രതികാരം തോന്നുന്ന ഒരു കഥാപാത്രത്തെയാണ് ഇര്‍ഫാന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. ജിമ്മി ഷെര്‍ഗില്‍, തുഷാര്‍ ദാല്‍വി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

മുംബൈ, രാജസ്ഥാന്‍ എന്നിവിടങ്ങളിലായി ചിത്രീകരിച്ച 'മദാരി' ജൂണ്‍ 1൦-ന് തീയറ്ററുകളില്‍ എത്തും.