ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന് ഔദ്യോഗിക വാഹനമായി 48.25 ലക്ഷം രൂപ മുടക്കി ലക്ഷ്വറി കാറായ ജാഗ്വര്‍ എക്‌സ്ഇ വാങ്ങി

ബിഎംഡബ്ല്യൂവും ജാഗ്വാറുമായിരുന്നു ലോക്‌സഭ സ്പീക്കര്‍ക്കു വേണ്ടി വാങ്ങുന്നതില്‍ പരിഗനയിലുണ്ടായിരുന്നത്.

ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന് ഔദ്യോഗിക വാഹനമായി 48.25 ലക്ഷം രൂപ മുടക്കി ലക്ഷ്വറി കാറായ ജാഗ്വര്‍ എക്‌സ്ഇ വാങ്ങി

ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന് ഔദ്യോഗിക വാഹനമായി വാങ്ങിയത് ലക്ഷ്വറി കാറായ ജാഗ്വര്‍ എക്‌സ്ഇ. വില 48.25 ലക്ഷം രൂപ. സുരക്ഷ കാരണങ്ങളാലാണ് ഇത്രയും വില നല്‍കി ലക്ഷ്വറി സെഡാന്‍ വാങ്ങിയതെന്നാണ് ലോക്‌സഭ സെക്രട്ടറിയേറ്റിന്റെ വിശദീകരണം.

ഇതുവരെ സുമിത്ര മഹാജന്‍ ഉപയോഗിച്ചത് ടൊയോട്ട കാംറിയാണ്. തിങ്കളാഴ്ച കാര്‍ സുമിത്ര മഹാജന് എത്തിച്ചുനല്‍കിയതായി ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബിഎംഡബ്ല്യൂവും ജാഗ്വാറുമായിരുന്നു ലോക്‌സഭ സ്പീക്കര്‍ക്കു വേണ്ടി വാങ്ങുന്നതില്‍ പരിഗനയിലുണ്ടായിരുന്നത്. സുരക്ഷാ കാരണങ്ങളുള്ളതിനാല്‍ ജഗ്വാര്‍ തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് ലോക്‌സഭ സെക്രട്ടേറിയറ്റ് സെക്രട്ടറി ഡി.കെ.ഭല്ല അറിയിച്ചു.