ലോകബാങ്കിലും ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിലുമായി കേരളം അടച്ചുതീര്‍ക്കാനുള്ളത് 2601 കോടി രൂപയുടെ കടം

എന്നാല്‍ കേരളം ഇക്കാര്യത്തില്‍ പിറകിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗുജറാത്ത് 6667 കോടിയും കര്‍ണാടകത്തിന് 6477 കോടിയുമാണ് ഈ സ്ഥാപനങ്ങളുമായി കടബാധ്യതയുള്ളത്....

ലോകബാങ്കിലും ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിലുമായി കേരളം അടച്ചുതീര്‍ക്കാനുള്ളത് 2601 കോടി രൂപയുടെ കടം

ലോകബാങ്ക്, ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് (എഡിബി) എന്നിവയിലേക്കു കേരളം അടച്ചുതീര്‍ക്കാനുള്ള വായ്പ 2601 കോടിരൂപയുടേതെന്ന് കണക്കുകള്‍. രാജ്യസഭയില്‍ ധനസഹമന്ത്രി ജയന്ത് സിന്‍ഹയാണ് ഇക്കാര്യം അറിയിച്ചത്.

288 കോടി രൂപയാണ് ലോകബാങ്കിന് കേരളം അടച്ചു തീര്‍ക്കാനുള്ളത്. കുറഞ്ഞ പലിശയ്ക്കു വായ്പ നല്‍കുന്ന ലോകബാങ്കിന്റെ ഉപസ്ഥാപനമായ ഐഡിഎയ്ക്ക് 1156 കോടിയും എഡിബിക്ക് 1157 കോടിയും കേരളം നല്‍കണം.

എന്നാല്‍ കേരളം ഇക്കാര്യത്തില്‍ പിറകിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗുജറാത്ത് 6667 കോടിയും കര്‍ണാടകത്തിന് 6477 കോടിയുമാണ് ഈ സ്ഥാപനങ്ങളുമായി കടബാധ്യതയുള്ളത്.