വകുപ്പുകളില്‍ ധാരണയായി: ആഭ്യന്തരം പിണറായിക്ക് തന്നെ; ധനകാര്യം തോമസ് ഐസക്

തിങ്കളാഴ്ച ചേരുന്ന സംസ്ഥാന സമിതിക്ക് ശേഷം സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി മന്ത്രിമാരെക്കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.

വകുപ്പുകളില്‍ ധാരണയായി: ആഭ്യന്തരം പിണറായിക്ക് തന്നെ; ധനകാര്യം തോമസ് ഐസക്

തിരുവനന്തപുരം: പിണറായി മന്ത്രിസഭയിലെ സിപിഐ(എം) മന്ത്രിമാരുടെ വകുപ്പുകളില്‍ ധാരണയായി. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കൈകാര്യം ചെയ്യും. തോമസ് ഐസക് വീണ്ടും ധനകാര്യമന്ത്രിയാകും. ഇപി ജയരാജന്‍ വ്യവസായ വകുപ്പ് മന്ത്രിയാകും.

കടകംപള്ളി സുരേന്ദ്രന്‍ വൈദ്യുതി വകുപ്പ് ഭരിക്കും. എകെ ബാലന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയാകും. ജി സുധാകരനാണ് പൊതുമരാമത്ത് വകുപ്പിന്റെ ചുമതല. എസി മൊയ്തീന്‍ സഹകരണ വകുപ്പും കൈകാര്യം ചെയ്യും. കെ കെ ശൈലജ ആരോഗ്യ വകുപ്പും മെഴ്‌സിക്കുട്ടിയമ്മ ഫിഷറീസ്, തുറമുഖ വകുപ്പ് മന്ത്രിയുമാകും.

ഇന്ന്ചേരുന്ന സംസ്ഥാന സമിതിക്ക് ശേഷം സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി മന്ത്രിമാരെക്കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.

അതേസമയം, സിപിഐക്ക് നേരത്തേ കൈകാര്യം ചെയ്ത റവന്യൂ, കൃഷി, ക്ഷ്യപൊതുവിതരണം, ക്ഷീരവികസനം, മൃഗസംരക്ഷണം, വനം, ഭവനനിര്‍മ്മാണം എന്നീ വകുപ്പുകള്‍ തന്നെയാകും നല്‍കുക.

Read More >>