അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും വോട്ട് ചെയ്യാമെന്ന് പ്രതീക്ഷിച്ചു ഒരു പ്രവാസി

കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞു , ഇനിയുള്ള രണ്ടു നാൾ കൂട്ടലും , കിഴിക്കലുമായി മുന്നണികളും പ്രവര്ത്തകരും.

അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും വോട്ട് ചെയ്യാമെന്ന് പ്രതീക്ഷിച്ചു ഒരു പ്രവാസി

ഇന്നലെ തിരഞ്ഞെടുപ്പ് കഴിഞ്ഞു. മറ്റന്നാള്‍ വോട്ടെണല്‍. ഇത്തവണയും പ്രവാസികള്‍ക്ക് അവിടെ നിന്നും വോട്ട് രേഖപ്പെടുത്താന്‍ സാധിച്ചില്ല. ഈ അവസരത്തില്‍ ഒരു പ്രവാസി എഴുതിയകത്ത് ഇവിടെ പ്രസിധീകരിക്കുന്നു."കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞു , ഇനിയുള്ള രണ്ടു നാൾ കൂട്ടലും , കിഴിക്കലുമായി  മുന്നണികളും പ്രവര്ത്തകരും.


വോട്ടേഴ്സ്‌ ലിസ്റ്റിൽ പേരുള്ള ഒരു പ്രവാസി എന്ന നിലയിൽ എനിക്ക് കേരളത്തിലെ , സർവോപരി  ഇന്ത്യയിലെ മുഴുവൻ രാഷ്ട്രീയ പാര്ട്ടികളുടെ നേതാക്കളോടും പരമ പുശ്ചം  ആണിപ്പോൾ തോന്നുന്നത് . കാരണം പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ,മുഖ്യമന്ത്രി
മാർ , എം.എൽ .എ മാർ  എന്ന് വേണ്ട പഞ്ചായത്ത് മെമ്പർമാർ വരെ ഇവിടെ വന്നു പോയി.


മുകളിൽ  പറഞ്ഞ മാന്യദേഹങ്ങൾക്കെല്ലാം പ്രവാസികളെ പെരുത്ത ഇഷ്ടവുമാണ്, പക്ഷെ പ്രവാസിക്ക് വോട്ട് ചെയ്യാനുള്ള അവസരം മാത്രം ഇല്ല ,  നാട്ടിൽ പോകാതെ ഇവിടെ നിന്നും വോട്ട് ചെയ്യുന്നതിനുള്ള അവസരം. അതുണ്ടാക്കി തന്നിട്ടു  മാത്രം  മുകളിൽ  പറഞ്ഞ കക്ഷികൾ  ഒക്കെ ഇനിയും  ഇങ്ങോട്ട് വന്നാൽ  മതി.


കൃത്യം ഒരാഴ്ച മുൻപ് യു.എ.ഇ യിൽ ഒരു വോട്ടെടുപ്പ് അവസാനിച്ചു ,അതെ കഴിഞ്ഞ തിങ്കളാഴ്ച , ഒരു മാസം നീണ്ടു നിന്ന വോട്ടെടുപ്പ് നടന്നത് ഫിലിപീൻസിലെ പ്രസിഡന്റിനെ  തിരഞ്ഞെടുക്കുന്നതിന് വേണ്ടിയാണ്. അബുദാബി  ഫിലിപീൻസ്‌  എംബസ്സി, ദുബായ് ഫിലിപീൻസ്‌ കൊണ്സുലെറ്റ്  എന്നിവടങ്ങളിലായി ഒരു മാസം നീണ്ടു നിന്ന വോട്ടെടുപ്പിൽ 37972 പേര് സമ്മതിദാനാവകാശം വിനിയോഗിച്ചു. മൊത്തം 122185 പേർ  വോട്ടേഴ്സ്‌ ലിസ്റ്റിൽ പേരും ചേർത്തു .

നയതന്ത്ര പ്രതിനിധികൾ, എംബസ്സി-കൊണ്സുലെറ്റ്  ഉദ്യോഗസ്ഥർ എന്നിവരെ കൂടാതെ ഫിലിപീൻസിൽ  നിന്നും എത്തിയ ഇലക്ഷൻ ഇൻസ്പെക്ടർമാറും , നിരീക്ഷകരും വോട്ടെടുപ്പിനു  നേതൃത്വം നല്കി.


നമ്മുടെ രാജ്യത്തെക്കാൾ എത്രയോ ചെറിയ രാജ്യമാണ് ഫിലിപീൻസ്‌  ആ ചെറിയ രാജ്യം  അവരുടെ പൗരരോട്  കാണിക്കുന്ന  താല്പര്യത്തിന്റെ ഒരു അംശം നമ്മോടു കാണിച്ചിരുന്നുവെങ്കിൽ എന്നാശിച്ചു പോകുന്നു.


വോട്ട് ചെയ്യാൻ കഴിയാത്ത ഒരു ഇന്ത്യൻ  പൗരൻ ദുബായിൽ നിന്നും എഴുതുന്ന വിലാപകുറിപ്പ്.


അടുത്ത തിരഞ്ഞെടുപ്പിൽ എങ്കിലും ഇവിടെ നിന്നും വോട്ട് ചെയ്യാം എന്ന പ്രതീക്ഷയോടെ,

ദുബായിൽ നിന്നും..."


റോജിൻ  പൈനുംമൂട് 

Read More >>