കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തും; ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കരുതുന്നില്ല: സീതാറാം യെച്ചൂരി

മുഖ്യമന്ത്രിയാരാകുമെന്ന കാര്യത്തില്‍ ഫലം അറിഞ്ഞതിന് ശേഷം കൂടിയാലോചിച്ച് തീരുമാനമെടുക്കും. ബംഗാളിലും ഇടതുപക്ഷം മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തും; ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കരുതുന്നില്ല: സീതാറാം യെച്ചൂരി

തിരുവനന്തപുരം: കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തുമെന്ന് സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കരുതുന്നില്ലെന്നും യെച്ചൂരി പറഞ്ഞു.

മുഖ്യമന്ത്രിയാരാകുമെന്ന കാര്യത്തില്‍ ഫലം അറിഞ്ഞതിന് ശേഷം കൂടിയാലോചിച്ച് തീരുമാനമെടുക്കും. ബംഗാളിലും ഇടതുപക്ഷം മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എക്‌സിറ്റ്‌പോള്‍ ഫലങ്ങളില്‍ വിശ്വാസമില്ലെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. എല്‍ഡിഎഫ് 85 സീറ്റില്‍ കുറയാതെ നേടുമെന്നും കാരാട്ട് പറഞ്ഞു.

Story by
Read More >>