കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നാളെ അധികാരത്തിലേറും; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സെക്രട്ടേറിയറ്റ് മന്ദിരത്തിനോടടുത്തുള്ള ഭാഗത്താണ് വേദിയൊരുക്കുന്നത്. എട്ട് ക്ലോസ് സര്‍ക്യൂട്ട് ടിവിയിലൂടെ 50,000 പേര്‍ക്ക് നേരിട്ട് ചടങ്ങ് വീക്ഷിക്കാനാകും. കൂടാതെ പാളയം, സ്റ്റാച്യു, എന്നിവിടങ്ങളിലും ക്ലോസ് സര്‍ക്യൂട്ട് ടിവികള്‍ സ്ഥാപിക്കും.

കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നാളെ അധികാരത്തിലേറും; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ നാളെ അധികാരത്തിലേറും. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഇതിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നാളെ വൈകീട്ട് നാല് മണിക്കാണ് ചടങ്ങ്.  2500 പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് നിര്‍മ്മിക്കുന്നത്. പൊതുജനങ്ങള്‍ക്കും ചടങ്ങില്‍ പങ്കെടുക്കാനാകും വിധമാണ് സജ്ജീകരണം.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സെക്രട്ടേറിയറ്റ് മന്ദിരത്തിനോടടുത്തുള്ള ഭാഗത്താണ് വേദിയൊരുക്കുന്നത്. എട്ട് ക്ലോസ് സര്‍ക്യൂട്ട് ടിവിയിലൂടെ 50,000 പേര്‍ക്ക് നേരിട്ട്  ചടങ്ങ് വീക്ഷിക്കാനാകും. കൂടാതെ പാളയം, സ്റ്റാച്യു,  എന്നിവിടങ്ങളിലും ക്ലോസ് സര്‍ക്യൂട്ട് ടിവികള്‍ സ്ഥാപിക്കും.

ldf-swearing-1മുന്‍ മുഖ്യമന്ത്രിമാര്‍, മുന്‍ എംഎല്‍എമാര്‍, നിലവിലെ എംഎല്‍എമാര്‍, മുന്‍ ഡിജിപിമാര്‍, നിലവിലെ സെക്രട്ടറിമാര്‍, കമ്മീഷന്‍ ചെയര്‍മാന്മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. സദസ്സിന്റെ മുന്‍നിരയില്‍ പ്രമുഖര്‍ക്കുള്ള  ഇരിപ്പിടമായിരിക്കും.

ഗതാഗതക്കുരുക്ക് പരമാവധി ഒഴിവാക്കുന്ന തരത്തിലാണ് സജ്ജീകരണങ്ങള്‍. സെക്രട്ടറിയേറ്റ് പരിസരത്ത് വാഹന പാര്‍ക്കിംഗ് ഒഴിവാക്കും. വിവിഐപി വാഹനങ്ങള്‍ക്ക് മാത്രമേ സ്റ്റേഡിയത്തിനകത്ത് പ്രവേശനമുള്ളൂ.

Read More >>