മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി

രാവിലെ ഒമ്പതരയോടെ രാജ് ഭവനിലെത്തിയ പിണറായി മന്ത്രിമാരുടെ വിശദാംശങ്ങള്‍ അടങ്ങിയ കത്താണ് കൈമാറിയത്. സെക്രട്ടറി ശിവശങ്കര്‍ ഐ.എ.എസും പിണറായിയുടെ ഒപ്പമുണ്ടായിരുന്നു.

മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി

തിരുവനന്തപുരം: ഇടതുപക്ഷ മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടിക നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി സദാശിവത്തിന് കൈമാറി. രാവിലെ ഒമ്പതരയോടെ രാജ് ഭവനിലെത്തിയ പിണറായി മന്ത്രിമാരുടെ വിശദാംശങ്ങള്‍ അടങ്ങിയ കത്താണ് കൈമാറിയത്. സെക്രട്ടറി ശിവശങ്കര്‍ ഐ.എ.എസും പിണറായിയുടെ ഒപ്പമുണ്ടായിരുന്നു.

എല്‍ഡിഎഫ് വകുപ്പ് വിഭജനം പൂര്‍ത്തിയായതായാണ് അറിയുന്നത്. റവന്യൂ, കൃഷി, വനം, ഭക്ഷ്യം-സിവില്‍ സപ്ലൈസ് എന്നീ വകുപ്പുകളാകും സിപിഐ കൈകാര്യം ചെയ്യുക.


ജലവിഭവ വകുപ്പ് ജനതാദള്‍ എസിന്റെ മാത്യൂ ടി തോമസിന് ലഭിക്കും. ഗതാഗതം, ജലഗതാഗതം എന്നീ വകുപ്പുകള്‍ എന്‍സിപിയുടെ എകെ ശശീന്ദ്രന് ലഭിക്കും. കടന്നപ്പള്ളി രാമചന്ദ്രന് തുറമുഖം, മ്യൂസിയം, മൃഗശാല വകുപ്പായിരിക്കും ലഭിക്കുക.

ഇന്ന് വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി അടക്കം 19 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും.

ഡോ. തോമസ് ഐസക്, ഇപി ജയരാജന്‍, ജി. സുധാകരന്‍, എ.കെ. ബാലന്‍, ജെ. മെഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍, കെ.കെ. ശൈലജ, ടി.പി. രാമകൃഷ്ണന്‍, എ.സി. മൊയ്തീന്‍, പ്രഫ. സി. രവീന്ദ്രനാഥ്, ഡോ. കെ.ടി. ജലീല്‍, സിപിഐ മന്തിമാരായ ഇ. ചന്ദ്രശേഖരന്‍, വി.എസ്. സുനില്‍കുമാര്‍, കെ. രാജു, പി. തിലോത്തമന്‍, മാത്യു ടി. തോമസ് (ജെ.ഡി.എസ്), എ.കെ. ശശീന്ദ്രന്‍ (എന്‍.സി.പി), കടന്നപ്പളളി രാമചന്ദ്രന്‍ (കോണ്‍ഗ്രസ്-എസ്) എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.

Story by
Read More >>