പിണറായി വിജയന്‍ കേരള സംസ്ഥാന മുഖ്യമന്ത്രി

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാനെത്തി.

പിണറായി വിജയന്‍ കേരള സംസ്ഥാന മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയായി സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഗവര്‍ണര്‍ പി സദാശിവമാണ് സത്യവ്യാചകം ചൊല്ലിക്കൊടുത്തത്. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കമുള്ളവര്‍ പിണറായിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയായി.  കേരളത്തിന്റെ 22ാമത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍.

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാനെത്തി.


സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, വിഎസ് അച്യുതാനന്ദന്‍, എച്ച് ഡി ദേവഗൗഡയടക്കമുള്ള അടക്കമുള്ള പ്രമുഖരും സത്യപ്രതിജ്ഞാ ചടങ്ങിന് എത്തി.

പിണറായി വിജയനൊപ്പം സിപിഐ(എം) ന്റെ പതിനൊന്നംഗങ്ങളും സിപിഐയുടെ നാല് പേരും കോണ്‍ഗ്രസ് എസ്, ജനതാദള്‍ എസ്, എന്‍.സി.പി. എന്നിവയുടെ ഓരോ പ്രതിനിധികളുടേയും സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 2500 പേര്‍ക്ക് വീക്ഷിക്കാന്‍ കഴിയുന്ന തരത്തിലാണ് വേദി തയ്യാറാക്കിയിരിക്കുന്നത്. സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ സാധിക്കാത്തവര്‍ക്ക് പുറത്ത് ചടങ്ങ് കാണാന്‍ സൗകര്യമൊരുക്കി.

പാളയം, സ്റ്റാച്യൂ എന്നിവിടങ്ങളിലും ചടങ്ങ് തത്സമയം കാണാന്‍ ടിവികള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഉമ്മന്‍ ചാണ്ടി, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.ആര്‍.ഗൗരിയമ്മ, പി.ജെ.ജോസഫ്, ചലച്ചിത്ര മേഖലയില്‍നിന്നുള്ള കെപിഎസി ലളിത, രഞ്ജിത്ത്, മധു, മമ്മൂട്ടി തുടങ്ങിയവര്‍ ചടങ്ങില്‍ എത്തി.
മന്ത്രിമാരും വകുപ്പുകളും:

പിണറായി വിജയന്‍ - മുഖ്യമന്ത്രി  ആഭ്യന്തരം, വിജിലന്‍സ്, ഐടി വകുപ്പുകള്‍
തോമസ് ഐസക് -ധനകാര്യം
ഇ.പി.ജയരാജന്‍ - വ്യവസായം, കായികം
എ.കെ.ബാലന്‍  -നിയമം, സാംസ്‌കാരികം, പിന്നാക്കക്ഷേമം.
ടി.പി.രാമകൃഷ്ണന്‍ - എക്‌സൈസ്, തൊഴില്‍
സി.രവീന്ദ്രനാഥ് - വിദ്യഭ്യാസം

ജി.സുധാകരന്‍ - പൊതുമരാമത്ത്, റജിസ്‌ട്രേഷന്‍
ജെ.മേഴ്‌സിക്കുട്ടിയമ്മ  -ഫിഷറീസ്, പരമ്പരാഗത വ്യവസായം
എ.സി. മൊയ്തീന്‍ - സഹകരണം, ടൂറിസം
കെ.ടി. ജലീല്‍ - തദ്ദേശസ്വയംഭരണം
കെ.കെ. ഷൈലജ  -ആരോഗ്യം, സാമൂഹികക്ഷേമം
കടകംപള്ളി സുരേന്ദ്രന്‍ - വൈദ്യുതി, ദേവസ്വം

മാത്യു ടി. തോമസ്-  ജലവിഭവം
എ.കെ.ശശീന്ദ്രന്‍  -ഗതാഗതം
രാമചന്ദ്രന്‍ കടന്നപ്പള്ളി - തുറമുഖം
ഇ ചന്ദ്രശേഖരന്‍ - റവന്യൂ
പി.തിലോത്തമന്‍  -ഭക്ഷ്യസിവില്‍ സപ്ലൈസ്
വി.എസ്.സുനില്‍കുമാര്‍  -കൃഷിവകുപ്പ്
കെ.രാജു - വനം വകുപ്പ്

Story by
Read More >>