ടൈറ്റാനിയം അഴിമതിയില്‍ കുഞ്ഞാലിക്കുട്ടിക്കും ഇബ്രാഹിം കുഞ്ഞിനും 8 കോടി രൂപ കൈക്കൂലി ലഭിച്ചെന്ന് മൊഴി

2005 ഏപ്രില്‍ 23 നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സുപ്രീംകോടതി മോണിറ്ററിംഗ് സമിതി അധ്യക്ഷന്‍ ഡോ.ജി ത്യാഗരാജന് മെകോണ്‍ സമര്‍പ്പിച്ച പദ്ധതി അംഗീകരിച്ചതായി കാണിച്ച് കത്തെഴുതുന്നത്. എന്നാല്‍ ഇത് കഴിഞ്ഞ് ഒരു മാസത്തിന് ശേഷം മെയ് 13 ന് മാത്രമാണ് മെക്കോണ്‍ സമര്‍പ്പിച്ച പദ്ധതി പബ്ലിക് എന്റര്‍പ്രൈസ് ബോര്‍ഡിന്റെ അംഗീകാരം ലഭിക്കുന്നത് .അതായത് മെയ് മാസത്തില്‍ മാത്രം അംഗീകാരം കൊടുക്കേണ്ട പദ്ധതിക്ക് മാസങ്ങള്‍ മുന്‍പേ അംഗീകാരം ലഭിച്ചതായി കാണിച്ച് മുഖ്യമന്ത്രി സുപ്രീംകോടതി മോണിറ്ററിംഗ് കമ്മറ്റിക്ക് കത്ത് നല്‍കി.

ടൈറ്റാനിയം അഴിമതിയില്‍ കുഞ്ഞാലിക്കുട്ടിക്കും ഇബ്രാഹിം കുഞ്ഞിനും 8 കോടി രൂപ കൈക്കൂലി ലഭിച്ചെന്ന് മൊഴി

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയില്‍ മന്ത്രി കുഞ്ഞാലിക്കുട്ടിക്ക് പങ്കുണ്ടെന്ന് മൊഴി. കേസിലെ ഇരുപത്തി മൂന്നാം സാക്ഷിയും വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും ആയ കെ എ റൗഫ് 2012 മാര്‍ച്ച് 22 ന് വിജിലന്‍സിന് നല്‍കിയ മൊഴിയാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ വകുപ്പ് മുന്‍ സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടെ 11 പേരെ പ്രതിയാക്കി കേസെടുക്കാന്‍ വിജിലന്‍സ് ജഡ്ജി ഹനീഫ ഉത്തരവിട്ടിരുന്നു എങ്കിലും ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് തയ്യാറായിട്ടില്ല. മുഖ്യമന്ത്രി നല്‍കിയ മാനനഷ്ട കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ ഈ കേസിനെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.


കുഞ്ഞാലിക്കുട്ടിയും  ഗ്രീന്‍ ടെക് രാജീവും മെക്കോണ്‍ ജനറല്‍ മാനേജന്‍ ഡി.കെ ബസുവുമാണ് ഈ അഴിമതിയുടെ സൂത്രധാരന്‍മാര്‍ എന്നാണ് റൗഫിന്റെ മൊഴി. ഇവര്‍ നടത്തിയ ഗൂഢാലോചനയാണ് ടൈറ്റാനിയം അഴിമതി കേസെന്നും മൊഴി പറയുന്നു.  2005 ഏപ്രില്‍ 19 ന് മുമ്പ് പ്ലാന്റ് നിര്‍മ്മാണത്തിനുള്ള സര്‍ക്കാര്‍ ഉത്തരവ് എന്ത് തന്നെ ആയാലും മന്ത്രി  ഇബ്രാഹിം കുഞ്ഞും താനും ചേര്‍ന്ന് വാങ്ങി നല്‍കാമെന്ന് കുഞ്ഞാലിക്കുട്ടി രാജീവിന്  ഉറപ്പ് നല്‍കിയതായും കൂടാതെ മുഖ്യമന്ത്രിയെ കൊണ്ട് ഒരു കത്ത് സുപ്രീംകോടതി മോണിറ്ററിംഗ് കമ്മിറ്റിക്ക്  അയപ്പിക്കാമെന്നും കുഞ്ഞാലിക്കുട്ടി ഉറപ്പ് നല്‍കിയതായി റൗഫിന്റെ മൊഴിയില്‍ പറയുന്നുണ്ട്. ഈ കത്താണ് പിന്നീട് ഉമ്മന്‍ചാണ്ടിയെ കേസില്‍ പെടുത്തുന്നത്.

2005 ഏപ്രില്‍ 23 നാണ്  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സുപ്രീംകോടതി മോണിറ്ററിംഗ് സമിതി അധ്യക്ഷന്‍ ഡോ.ജി ത്യാഗരാജന് മെകോണ്‍ സമര്‍പ്പിച്ച പദ്ധതി അംഗീകരിച്ചതായി കാണിച്ച് കത്തെഴുതുന്നത്. എന്നാല്‍ ഇത് കഴിഞ്ഞ് ഒരു മാസത്തിന് ശേഷം മെയ് 13 ന് മാത്രമാണ് മെക്കോണ്‍ സമര്‍പ്പിച്ച പദ്ധതി പബ്ലിക് എന്റര്‍പ്രൈസ് ബോര്‍ഡിന്റെ  അംഗീകാരം ലഭിക്കുന്നത് .അതായത് മെയ് മാസത്തില്‍ മാത്രം അംഗീകാരം കൊടുക്കേണ്ട പദ്ധതിക്ക് മാസങ്ങള്‍ മുന്‍പേ അംഗീകാരം ലഭിച്ചതായി കാണിച്ച് മുഖ്യമന്ത്രി സുപ്രീംകോടതി മോണിറ്ററിംഗ് കമ്മറ്റിക്ക് കത്ത് നല്‍കി. ഈ കത്ത് പുറത്തായതോടെ ആണ് കോടികളുടെ നഷ്ടമുണ്ടാക്കിയ ടൈറ്റാനിയം അഴിമതി കേസ് പുറം ലോകം അറിഞ്ഞത്.

2012 ല്‍ രേഖപ്പെടുത്തിയ റൗഫിന്റെ മൊഴിയുട അടിസ്ഥാനത്തില്‍ ഇന്നും വരെ ഈ കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിയേയും ഇബ്രാഹിം കുഞ്ഞിനേയും പ്രതികളാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുവാന്‍ വിജിലന്‍സ് തയ്യാറായിട്ടില്ല. ഉന്നത രാഷ്ട്രീയ തമ്മര്‍ദ്ദം മൂലമാണ് തുടര്‍ നടപിടി സ്വീകരിക്കാത്തതെന്നാണ് ആരോപണം.