വട്ടിയൂര്‍ക്കാവ് പിടിക്കുമെന്ന പ്രതീക്ഷയില്‍ കുമ്മനം

തികഞ്ഞ വിജയ പ്രതീക്ഷയിലാണ് എന്ന് വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ഥിയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന്‍

വട്ടിയൂര്‍ക്കാവ് പിടിക്കുമെന്ന പ്രതീക്ഷയില്‍ കുമ്മനം

തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട്‌ എച്എസ്എസ് സ്കൂളില്‍ വോട്ട് ചെയ്ത ശേഷം തന്റെ മണ്ഡലത്തില്‍ താന്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് എന്ന് വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ഥിയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

"യുഡിഎഫും എല്‍ഫിഎഫും ഒരുമിച്ചു നിന്ന് ബിജെപി അക്കൗണ്ട്‌ തുറക്കില്ല അക്കൗണ്ട്‌ തുറക്കില്ല എന്ന് പറയുന്നത് ജനാതിപത്യ വിരുദ്ധമാണ്. യുഡിഎഫും എല്‍ഡിഎഫും അവരവരുടെ വിജയങ്ങള്‍ മാത്രം പ്രവചിച്ചാല്‍ പോരെ" കുമ്മനം ചോദിച്ചു. ബിജെപിയുടെ വിജയം ഉറപ്പാണ് എന്നും ഇത്തവണ അക്കൗണ്ട്‌ തുറക്കില്ലയെന്ന യുഡിഎഫ്-എല്‍ഡിഎഫ് പ്രചരണം ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎഎ പേടിച്ചാണ് എന്നും കുമ്മനം പറഞ്ഞു.