പട്ടിണിമരണം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് കുമ്മനം; യുഡിഎഫ് സര്‍ക്കാര്‍ കേരളത്തെ അധപതനത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തളളിയിട്ടു

കണ്ണൂര്‍ ജില്ലയിലെ പേരാവൂരിലെ ആദിവാസി കോളനിയില്‍ ഭക്ഷണത്തിനായി മാലിന്യകൂമ്പാരത്തില്‍ തപ്പിയ കുട്ടികള്‍ക്ക് കിട്ടിയത് വിസര്‍ജ്ജ്യമാണ്. ഇതിനെ കുറിച്ചാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. ഈ സംഭവം സൊമാലിയ പോലുള്ള പട്ടിണി രാജ്യത്തെ ഓര്‍മ്മപ്പെടുത്തുന്നു എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

പട്ടിണിമരണം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് കുമ്മനം; യുഡിഎഫ് സര്‍ക്കാര്‍ കേരളത്തെ അധപതനത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തളളിയിട്ടു

പട്ടിണിമരണം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു എന്ന്  ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി കേരളത്തില്‍ വന്ന് നടത്തിയ പ്രസംഗം മലയാളികള്‍ക്ക് അപമാനം ഉണ്ടാക്കി എന്നാണ് ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം മലയാളിയുടെ അഭിമാനത്തെപ്പറ്റി ഓര്‍മ്മയുണ്ടാകുന്ന ഉമ്മന്‍ചാണ്ടിയെപ്പോലുള്ള ഭരണാധികാരികള്‍ തന്നെയാണ് കേരളത്തിന്റെ ശാപം എന്നുംകുമ്മനം രാജശേഖരന്‍ വാര്ത്താസമ്മേളനത്തില് ആരോപിച്ചു.


കണ്ണൂര്‍ ജില്ലയിലെ പേരാവൂരിലെ ആദിവാസി കോളനിയില്‍ ഭക്ഷണത്തിനായി മാലിന്യകൂമ്പാരത്തില്‍ തപ്പിയ കുട്ടികള്‍ക്ക് കിട്ടിയത് വിസര്‍ജ്ജ്യമാണ്. ഇതിനെ കുറിച്ചാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. ഈ സംഭവം സൊമാലിയ പോലുള്ള പട്ടിണി രാജ്യത്തെ ഓര്‍മ്മപ്പെടുത്തുന്നു എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ആ കോളനി നേരിട്ട് സന്ദര്‍ശിച്ച ഏക രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രധാനമന്ത്രി പറഞ്ഞതില്‍ തനിക്ക് യാതൊരു അസ്വാഭാവികതയും തോന്നുന്നുമില്ല.ഉദ്യോഗസ്ഥ റിപ്പോര്‍ട്ടുകളില്‍ മാത്രം ഒതുങ്ങുന്നതാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കുള്ള അറിവെന്നത് സാസ്‌കാരിക കേരളത്തിന് തന്നെ അപമാനമാണ് എന്നും കുമ്മനം പറഞ്ഞു. താന്‍ അവിടെ ചെല്ലുന്നവരെ ഒരു വില്ലേജ് ഓഫീസര്‍ പോലും അവിടെ എത്തിയിരുന്നില്ല.മുഖ്യമന്ത്രി അവിടം  സന്ദര്‍ശിച്ചിട്ടില്ല.

ആദിവാസി ഗോത്രവിഭാഗങ്ങളുടെ ഉന്നമനത്തിനായി കോടികള്‍ ചിലവഴിച്ചു എന്ന് മേനി നടിക്കുന്ന ഉമ്മന്‍ചാണ്ടിക്ക് ഈ സംഭവം അപമാനകരമായി തോന്നാത്തത് ഈ നാടിന്റെ ദൗര്‍ഭാഗ്യമാണ്. രാജ്യത്തെ സാധാരണക്കാരുടെ ജീവിത നിലവാരത്തെപ്പറ്റി ആശങ്കയുള്ള നരേന്ദ്രമോദിയെപ്പോലുള്ള ഒരു ഭരണാധികാരിക്ക് ഇത്തരം ഒരു വാര്‍ത്ത ഉത്കണ്ഠയുണ്ടാക്കും എന്ന കാര്യം ഉറപ്പാണ്. അതാണ് അദ്ദേഹം പൊതുവേദിയില്‍ പ്രകടിപ്പിച്ചത്. ചെയ്തതല്ല കുറ്റം അത് ചൂണ്ടിക്കാണിച്ചതാണ് തെറ്റ് എന്ന ഉമ്മന്‍ചാണ്ടിയുടെ ന്യായം വിചിത്രമാണെന്ന് മാത്രമേ പറയാനാകൂ. പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കുന്നതു വരെ മുഖ്യമന്ത്രി ഈ വാര്‍ത്ത തെറ്റാണെന്ന് പറഞ്ഞിട്ടില്ല. ഈ സംഭവത്തില്‍ എന്ത് നടപടിയെടുത്തു എന്നാണ് കേരളത്തിന് അറിയാനുള്ളത്.

കേരളത്തില്‍ ഒരു കുട്ടി പോലും മാലിന്യ കേന്ദ്രങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നില്ലെന്ന് തനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഉദ്യോഗസ്ഥ റിപ്പോര്‍ട്ടുകളെ മാത്രം ആശ്രയിച്ചുള്ളതാണ്. ഭക്ഷണമില്ലായ്മയും പോഷകാഹാരക്കുറവും മൂലം 143 കുട്ടികള്‍ അട്ടപ്പാടി മേഖലയില്‍ മരിച്ചതിനെപ്പറ്റി ഉമ്മന്‍ചാണ്ടി മറന്നു പോയോ എന്നും കുമ്മനം ചോദിച്ചു. പട്ടിണിമരണം തടയാന്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. അതോ ആ വാര്‍ത്തയും മലയാളികളെ അപമാനിക്കാന്‍ നരേന്ദ്രമോദി കെട്ടിച്ചമച്ചതാണോ എന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം എന്നും കുമ്മനം ആവശ്യപ്പെട്ടു.

ജിഷയുടെ മരണം കേരളത്തില്‍ ഭുമിയില്ലാത്തവരുടെ പ്രശ്‌നങ്ങളാണ് വെളിവാക്കുന്നത്.മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ഇടമില്ലാതെ ജനം വലയുന്ന സംസ്ഥാനങ്ങള്‍ ഇന്ത്യയില്‍ വേറേയില്ല. കേരളം പോലെ കടത്തില്‍ മുങ്ങിയ മറ്റെരു സംസ്ഥാനവും ഇല്ല എന്നും കുമ്മനം. കേരളത്തെ അധപതനത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളിയിടുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തത്.

പുറ്റിംഗല്‍ വെടിക്കെട്ടപകടത്തിന്റെ ദുരുഹത ഇത് വരെ മറനീക്കി പുറത്ത് വന്നിട്ടില്ല. ഉത്തരവാദികളയാവരെ പുറത്ത് കൊണ്ട വരാതിരിക്കാനുള്ള ഗൂഡാലോചനകളാണോഅരങ്ങേറുന്നത് എന്ന് സംശയിക്കണം.നിയമം ലംഘിക്കുന്നരും നിയമലംഘനത്തിന് കൂട്ട് നില്‍ക്കുന്നവരും ഒരു പോലെ ദുരന്തത്തിന് ഉത്തരവാദികളാണ്. ഉത്തരവാദികളായ റവന്യു പോലീസ് ഉദ്യേഗസ്ഥര്‍ക്കെതിരേ എന്ത് പ്രൊസിക്യുഷന്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിച്ചു. സംഭവത്തിന് കൂട്ടു നിന്ന രാഷ്ട്രീയ നേതാക്കളെ നിയമത്തിന് കീഴില്‍ കൊണ്ട്് വരണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.