കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ പിഴവ് മൂലം ഗര്‍ഭിണി മരിച്ചു

മുസ്ലീം സ്ട്രീറ്റ് സ്വദേശി ബൈജുവിന്റെ ഭാര്യ സഹിതയാണ് മരിച്ചത്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ പിഴവ് മൂലം ഗര്‍ഭിണി മരിച്ചു

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ പിഴവ് മൂലം ഗര്‍ഭിണി മരിച്ചതായി പരാതി. മുസ്ലീം സ്ട്രീറ്റ് സ്വദേശി ബൈജുവിന്റെ ഭാര്യ സഹിതയാണ് മരിച്ചത്. യുവതിയെ പ്രസവത്തിനായി ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രവേശിപ്പിച്ച ശേഷം ഡേക്ടര്‍ പുറത്ത് പോയന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഡോക്ടര്‍ സഹിതയെ പരിശോധിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ കൊട്ടാരക്കര പൊലീസിന് പരാതി നല്‍കി. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.