ആദായ നികുതി റൈഡ്; മഠത്തില്‍ രഘുവിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തതിന് തൊട്ടു പിന്നാലെ

വ്യവസായ പ്രമുഖന്‍ മഠത്തില്‍ രഘുവിന്റെ മകള്‍ ദര്‍ശന രഘുവും സുപ്രീം കോടതി അഭിഭാഷകന്‍ വിനോദ് കുമാറിന്റെ മകന്‍ ഡോ. വിഷ്ണു വി നായരും തമ്മിലുള്ള വിവാഹ ധൂര്‍ത്തിന്റെ മറവില്‍ കോടികളുടെ അനധികൃത ബിസിനസ് ഡീലുകള്‍ നടന്നുവെന്ന് ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു

ആദായ നികുതി റൈഡ്; മഠത്തില്‍ രഘുവിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തതിന് തൊട്ടു പിന്നാലെ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്ന ഒരു വിവാഹവുമായി ബന്ധപ്പെട്ട് നടന്ന ഇന്‍കം ടാക്സ് റൈഡിന് പിന്നില്‍ കോടികളുടെ സ്ത്രീധന കച്ചവടമെന്ന് റിപ്പോര്‍ട്ട്‌.

വിവാഹത്തില്‍ പങ്കെടുത്ത ഗായിക റിമി ടോമിയടക്കം നിരവധി പ്രമുഖരുടെ വീട്ടില്‍ റൈഡ് നടന്നു കഴിഞ്ഞു. വ്യവസായ പ്രമുഖന്‍ മഠത്തില്‍ രഘുവിന്റെ മകള്‍ ദര്‍ശന രഘുവും സുപ്രീം കോടതി അഭിഭാഷകന്‍ വിനോദ് കുമാറിന്റെ മകന്‍ ഡോ. വിഷ്ണു വി നായരും തമ്മിലുള്ള വിവാഹ ധൂര്‍ത്തിന്റെ മറവില്‍ കോടികളുടെ അനധികൃത ബിസിനസ് ഡീലുകള്‍ നടന്നുവെന്ന് ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. ഈ സംശയത്തിന്റെ ചുവടു പിടിച്ചു കൊണ്ട്, മഠത്തില്‍ രഘു, വിനോദ് കുമാര്‍, റിമി ടോമി തുടങ്ങി വിവാഹത്തില്‍ പങ്കെടുത്ത ഒട്ടനവധി പ്രമുഖരുടെ വീടുകളിലും അവരുടെ മറ്റു പ്രവര്‍ത്തന മേഘലകളിലും റൈഡ് നടന്നു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇന്‍കം ടാക്സ് നിരീക്ഷിച്ചു വരികയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.


"ഒരേ സമയം ഈ മൂന്ന് പേരുടെയും വീടുകള്‍, ഓഫീസുകള്‍, മറ്റു ബിസിനസ് സ്ഥാപങ്ങള്‍ എന്നിവയില്‍ റൈഡ് നടത്തി കഴിഞ്ഞു. ഇവരുമായി ബന്ധപ്പെട്ട ആളുകളെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയരാക്കണം, എങ്കില്‍ മാത്രമേ ഈ വിവാഹവുമായി ബന്ധപ്പെട്ടു നടന്ന കോടികളുടെ ബിസിനസ് രഹസ്യങ്ങള്‍ പുറത്തു വരികയുള്ളൂ" പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ചില ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നൂറു കോടിയില്‍ അധികം രൂപ ഈ വിവാഹവുമായി ബന്ധപ്പെട്ടു ചിലവാക്കിയത് സംശയം ജനിപ്പിക്കുന്ന വസ്തുതയാണ്. അതിലുപരി വിദേശ പൌരന്മാരുമായി ഈ വ്യക്തികള്‍ക്കുള്ള ബന്ധവും അന്വേഷണവിധേയമാകുന്നുണ്ട്.

Read More >>