ധോണിയുടെ പുണെയ്ക്ക് തോല്‍വി തുടര്‍ കഥയാകുന്നു

ഐപിഎല്‍ ഒമ്പതാം സീസണില്‍ ഇതുവരെ കളിച്ച 12 കളികളില്‍ ഒമ്പതും തോറ്റ് ധോണിയുടെ റൈസിംഗ് പുണെ സൂപ്പര്‍ ജയന്റ്സ് പ്ലേ ഓഫില്‍ എത്തില്ല എന്ന് ഉറപ്പായി.

ധോണിയുടെ പുണെയ്ക്ക് തോല്‍വി തുടര്‍ കഥയാകുന്നു

കൊല്‍ക്കത്ത:  ഐപിഎല്‍ ഒമ്പതാം സീസണില്‍ ഇതുവരെ കളിച്ച 12 കളികളില്‍ ഒമ്പതും തോറ്റ് ധോണിയുടെ റൈസിംഗ് പുണെ സൂപ്പര്‍ ജയന്റ്സ് പ്ലേ ഓഫില്‍ എത്തില്ല എന്ന് ഉറപ്പായി.

ഡക്കവര്‍ത്ത് ലൂയിസ് നിയമ പ്രകാരം വെട്ടിച്ചുരുക്കിയ മത്സരത്തില്‍ പൂനെ 17.4 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെടുത്തു നില്‍ക്കെ മഴ തിമിര്‍ത്തു പെയ്തു. ഇതിനെത്തുടര്‍ന്ന് ആദ്യ ഇന്നിംഗ്‌സ് അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്തയുടെ വിജയലക്ഷ്യം 9 ഓവറില്‍ 66 റണ്‍സ് ആയി ചുരുക്കുകയായിരുന്നു.

പിച്ചില്‍ നിന്നു കിട്ടിയ ടേണും ബൗണ്‍സും കൊല്‍ക്കത്ത സ്പിന്‍-ഫാസ്റ്റ് ബൗളര്‍മാര്‍ ഒരു പോലെ മുതലാക്കിയപ്പോള്‍ പൂനെ ബാറ്റിംഗ് തകര്‍ന്നു അടിയുകയായിരുന്നു.

Read More >>